Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​റ്റാസ്​കോയുടെ...

സ്​റ്റാസ്​കോയുടെ ക്യൂ–ഫ്ളെക്സ്​ ഒനൈസ  പ്രവർത്തനം ഇനി നാഖിലാതിന് 

text_fields
bookmark_border

ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഷിപ്പിംഗ് കമ്പനിയായ നാഖിലാത്(ഖത്തർ ഗ്യാസ്​ ട്രാൻസ്​പോർട്ട് കമ്പനി) തങ്ങളുടെ കപ്പൽ ശേഖരത്തിലേക്ക് ഒനൈസയെ കൂടി സ്വന്തമാക്കി. സ്​റ്റാസ്​കോ(ഷെൽ േട്രഡിംഗ് ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്)യിൽ നിന്നുമാണ് ക്യൂ–ഫ്ളെക്സ്​ പ്രകൃതി വാതക വാഹകയായ ഒനൈസയുടെ  പ്രവർത്തനം പൂർണമായും നാഖിലാത് ഏറ്റെടുത്തിരിക്കുന്നത്.

പ്രകൃതി വാതക നീക്കത്തിനുപയോഗിക്കുന്ന പ്രത്യേക തരം കപ്പൽ വിഭാഗത്തിൽ പെടുന്നവയാണ് ക്യൂ–ഫ്ളെക്സ്​ എൽ.എൻ.ജി കപ്പൽ. 210150 ക്യൂബിക് മീറ്റർ കാർഗോ കപ്പാസിറ്റിയുള്ള മിസൈമീർ ക്യൂ ഫ്ളെക്സ്​ കപ്പൽ, ഇനി പൂർണമായും നാഖിലാതി​​െൻറ നിയന്ത്രണത്തിലായിരിക്കും. ഖത്തർ ഗ്യാസ്​ ചാർട്ടർ ചെയ്തതാണിത്. ദക്ഷിണ കൊറിയയിലെ ഡേവൂ ഷിപ്ബിൽഡിംഗ് ആൻറ്​ മറൈൻ എഞ്ചിനീറിംഗാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. 2009ലാണ് കപ്പൽ പ്രവർത്തന രംഗത്തെത്തിയത്.

പൂർണമായും സ്വന്തമാക്കുന്ന ഏഴാമത് പ്രകൃതി വാതക കപ്പലാണ് മിസൈമീർ. ഇതോടെ നാഖിലാതിന് കീഴിൽ ആകെ 15 കപ്പലുകളായി. 11 എൽ.എൻ.ജി കപ്പലുകളും നാല് എൽ.പി.ജി കപ്പലുകളും. ഖത്തറി​​െൻറ പ്രകൃതി വാതക വിതരണ രംഗത്തെ പ്രധാന ഗതാഗത ലിങ്കാണ് ഖത്തരി എൽ.എൻ.ജി ട്രാൻസ്​പോർട്ട് കമ്പനിയായ നാഖിലാത്.  63 എൽ.എൻ.ജി കപ്പലുകളാണ് നാഖിലാതിന് കീഴിൽ ആകെയുള്ളത്. കപ്പലുകളുടെ അകറ്റുപണികളും മറ്റും റാസ്​ ലഫാനിലെ  ഇർഹമ ബിൻ ജാബിർ അൽ ജലാഹ്മ ഷിപ്പ് യാർഡിൽ വെച്ചാണ് നിർവഹിക്കുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uuu
News Summary - uuu
Next Story