ഫിഫ ലോകകപ്പ് സുരക്ഷാ സഹകരണം അമേരിക്കൻ സംഘം ദോഹ സന്ദർശിച്ചു
text_fieldsഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി അമേരിക്കയിൽനിന്നുള്ള സംഘം ദോഹയിലെത്തിയപ്പൾ
ഫിഫ ലോകകപ്പ് ഫുട്ബാളിന് സുരക്ഷയൊരുക്കുന്നതു സംബന്ധിച്ച് ഖത്തറും അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗവും തമ്മിൽ ധാരണപത്രത്തില്‍ നേരത്തേ ഒപ്പുവെച്ചിരുന്നു
ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി അമേരിക്കയിൽനിന്നുള്ള പ്രതിനിധി സംഘം ദോഹ സന്ദർശിച്ചു. ഖത്തറിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപറേഷൻസ് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) ക്രിട്ടിക്കൽ ഇൻസിഡന്റ് റെസ്പോൺസ് ഗ്രൂപ്പിന്റെ (സി.ഐ.ആർ.ജി) ഉന്നതതല സംഘമാണ് ഖത്തർ സന്ദർശിച്ചത്. സുരക്ഷാ സഹകരണ മേഖലയിൽ അമേരിക്കയും ഖത്തറും തമ്മിലുള്ള ശക്തവും വളർന്നുവരുന്നതുമായ പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് സന്ദർശനം നടത്തിയത്.
സന്ദർശന വേളയിൽ, എഫ്.ബി.ഐ സംഘം ഖത്തർ പ്രതിനിധികളുമായി, 2022 ലെ ഖത്തർ ഫിഫ ലോകകപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുകയും ആഗോള കായിക മത്സരങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങലും ചർച്ച ചെയ്തു. ലുസൈൽ സ്റ്റേഡിയം, നാഷനൽ കമാൻഡ് സെന്റർ, ടൂർണമെന്റ് കമാൻഡ് സെന്റർ, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആസ്ഥാനം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഖത്തറിന്റെ നൂതന ഇന്റലിജൻസ് ഷെയറിങ് പ്ലാറ്റ്ഫോമായ ക്യു.എസ്.എസ്.ഐ.ഒ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. ആഗോള സുരക്ഷയും സുസ്ഥിരതയും സഹകരണവും മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയും ഖത്തറും തമ്മിലുള്ള വിശാലമായ സഹകരണത്തിന്റെ തുടർച്ചയാണ് ആ സന്ദർശനം.
അടുത്ത വര്‍ഷം അമേരിക്ക, മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലായാണ് ലോകകപ്പ് ഫുട്ബാൾ നടക്കുന്നത്. ഫിഫ ലോകകപ്പ് ഫുട്ബാളിന് സുരക്ഷയൊരുക്കുന്നതു സംബന്ധിച്ച ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗവും തമ്മിൽ ധാരണപത്രത്തില്‍ കഴിഞ്ഞമാസം ഒപ്പുവെച്ചിരുന്നു. വാഷിങ്ടണ്‍ ഡി.സിയില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രിയും ലഖ് വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആൽഥാനിയും യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെമുമാണ് ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
കഴിഞ്ഞ ജൂണിൽ, സുരക്ഷാ മേഖലയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയും യു.എസിന്റെ സുരക്ഷാ ഏജൻസിയായ എഫ്.ബി.ഐയും തമ്മിലുള്ള കരട് ധാരണപത്രത്തിന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.
മൂന്നു വർഷം മുമ്പ് സ്വന്തം മണ്ണിൽ വേദിയൊരുക്കിയ വിശ്വമേളയുടെ വിജയത്തിന്റെ പാഠങ്ങളുമായാവും ഖത്തർ അമേരിക്കയിലെത്തുന്നത്. വന്‍മേളകളില്‍ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈദഗ്ധ്യവും ഖത്തര്‍ പങ്കുവെക്കും. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിൽ 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്സികോ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

