ദോഹ: അമേരിക്കൻ മെഡിസിൻ അക്കാദമിയിൽ ഖത്തർ ആരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽകുവാരിക്ക് അംഗത്വം.
1ആഗോള തലത്തിൽ പത്ത് ആളുകളെയാണ് പുതിയ സമിതിയിലേക്ക് തെരഞ്ഞെടുത്തത്. വൈദ്യ ശാസ്ത്ര മേഖലയിൽ ഏറ്റവും വലിയ അംഗീകാരമായാണ് അമേരിക്കൻ മെഡിക്കൽ അക്കാദമിയിലെ അംഗത്വം അറിയപ്പെടുന്നത്. മെഡിക്കൽ മേഖലയിലെ പ്രശസ്ത സേവനം മുൻ നിർത്തിയാണ് പ്രമുഖരെ തെരഞ്ഞെടുക്കുന്നത്.
പുതിയ അംഗങ്ങൾ ഇൗ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖരാണെന്ന് അക്കാദമി ചെയർമാൻ ഡോ. വിക്ടർ ദാസൂ അറിയിച്ചു. പുതിയ അംഗങ്ങളിൽ വൈദ്യശാസ്ത്ര ശാസ്ത്രജ്ഞരും ആഗോള തലത്തിൽ പ്രമുഖരുമടങ്ങിയതാണ് പുതിയ സമിതി. അന്താരാഷ്ട്ര തലത്തിൽ വൈദ്യ ശാസ്ത്ര മേഖലക്ക് മികവുറ്റ നേതൃത്വം നൽകാൻ സമിതിക്ക് സാധിക്കും. ഖത്തറിൽ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് ഡോ.ഹനാൻ അൽകുവാരിയെ തെരഞ്ഞെടുത്തതെന്ന് ഡോ. വിക്ടർ അഭിപ്രായപ്പെട്ടു. 1970ലാണ് അക്കാദമിക്ക് രൂപം നൽകിയത്.