Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ​സ് -ഇ​റാ​ൻ...

യു.​എ​സ് -ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ; ലോ​ക​നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് അ​മീ​ർ

text_fields
bookmark_border
യു.​എ​സ് -ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ; ലോ​ക​നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് അ​മീ​ർ
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, ജ​ന​റ​ൽ ജോ​സ​ഫ് ഔ​ൺ

ദോ​ഹ: യു.​എ​സ് -ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന സാ​ധ്യ​ത​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ളും പ​ങ്കു​വെ​ച്ച് ഖ​ത്ത​ർ അ​മീ​ർ വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് ശ​രീ​ഫ്, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ എ​ന്നി​വ​രു​മാ​യാ​ണ് അ​മീ​ർ ശൈ​ഖ് ത​മിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ട​ത്.

ഇറാൻ -യു.എസ് വെ​ടി​നി​ർ​ത്തലുമായി ബന്ധപ്പെട്ട ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​മീ​ർ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു. യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യെ കു​റി​ച്ചും ​രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും സം​ഭാ​ഷ​ണ​ത്തി​നി​ടെ നേ​താ​ക്ക​ൾ പ​ങ്കു​വെ​ച്ചു.

പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രിയുമായുള്ള സംഭാഷണത്തിനിടെ, വെ​ടി​നി​ർ​ത്തൽ ക​രാ​റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും മ​റ്റ് മധ്യസ്ഥ ശ്ര​മ​ങ്ങ​ളെ കുറിച്ചും അദ്ദേഹം വി​ശ​ദീ​ക​രി​ച്ചു. പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​മീ​ർ പി​ന്തു​ണ അ​റി​യി​ച്ചു. ലെ​ബ​നാനി​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലും അ​വ ചെ​ലു​ത്തു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും പങ്കുവെച്ചു. സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത ഇരുവരും ഊ​ന്നി​പ്പ​റ​ഞ്ഞു.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ, ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യു​ടെ സ്ഥി​ര​ത​യും സ​മു​ദ്ര ഗ​താ​ഗ​ത​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ക​ക്ഷി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​മീ​ർ വി​ശ​ദീ​ക​രി​ച്ചു. സ​മു​ദ്ര പാ​ത​ക​ളി​ലൂ​ടെ സു​ര​ക്ഷി​ത​വും സ്വാ​ത​ന്ത്ര്യ​വു​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

​വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷ​വും ലെ​ബ​നാ​നി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും പ്രാ​ദേ​ശി​ക സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ഇ​രു​പ​ക്ഷ​വും വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന അ​വ​സ​ര​മാ​ണ് വെ​ടി​നി​ർ​ത്ത​ൽ എ​ന്ന് തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. ​സം​ഭാ​ഷ​ണ​ത്തി​നി​ടെ ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ ഖ​ത്ത​ർ സ്വീ​ക​രി​ച്ച വി​വേ​ക​പൂ​ർ​ണ്ണ​മാ​യ നി​ല​പാ​ടി​നെ​യും ന​യ​ത​ന്ത്ര സ​മീ​പ​ന​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ഇ​തി​നി​ടെ, ലെ​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​സി​ഡ​ന്റ് ജ​ന​റ​ൽ ജോ​സ​ഫ് ഔ​നു​മാ​യും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. ലെ​ബ​ന​ന്റെ പ​ര​മാ​ധി​കാ​ര​വും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ അ​മീ​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ലെ​ബ​നാ​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത അ​മീ​ർ, മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഖ​ത്ത​ർ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireus-iranSpeakerWorld Leadersemir
News Summary - US-Iran ceasefire; Emir speaks with world leaders
Next Story