Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​കൃ​തി​വാ​ത​ക...

പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി: ഖ​ത്ത​റും യു.​എ​സും മു​ന്നി​ല്‍

text_fields
bookmark_border
US and Qatar are worlds top exporter of liquefied natural gas
cancel

ദോ​ഹ: 2022ലെ ​പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി​യി​ല്‍ ഖ​ത്ത​റും യു.​എ​സും മു​ന്നി​ല്‍. 81.2 ദ​ശ​ല​ക്ഷം ട​ണ്‍ എ​ൽ.​എ​ന്‍.​ജി വീ​ത​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്ത​ത്. യു​ക്രെ​യ്ന്‍ പ്ര​തി​സ​ന്ധി​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി കൂ​ടാ​ന്‍ കാ​ര​ണം. 2021ല്‍ ​ഖ​ത്ത​റി​നെ മ​റി​ക​ട​ന്ന് അ​മേ​രി​ക്ക ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍ഷം ഖ​ത്ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

യൂ​റോ​പ്പി​ന് ആ​വ​ശ്യ​മാ​യ 40 ശ​ത​മാ​നം ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം റ​ഷ്യ​യാ​ണ് ന​ല്‍കി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​ന്റെ മൂ​ന്നി​ലൊ​രു ഭാ​ഗ​വും യു​ക്രെ​യ്ന്‍ വ​ഴി​യാ​യി​രു​ന്നു ന​ല്‍കി​യി​രു​ന്ന​ത്. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ഇ​ത് നി​ല​ച്ച​തോ​ടെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ച​ത് ഖ​ത്ത​റി​നെ​യാ​ണ്. തീ​പി​ടി​ത്തം കാ​ര​ണം ടെ​ക്സ​സ് പ്ലാ​ന്റി​ല്‍നി​ന്ന് ഉ​ല്‍പാ​ദ​നം നി​ല​ച്ച​ത് അ​മേ​രി​ക്ക​ക്ക് തി​രി​ച്ച​ടി​യാ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍ഷം മൂ​ന്നാം പാ​ദ​ത്തി​ല്‍ ഓ​യി​ല്‍-​ഗ്യാ​സ് മേ​ഖ​ല​യി​ല്‍നി​ന്ന് ഖ​ത്ത​റി​ന് 7600 കോ​ടി ഖ​ത്ത​ര്‍ റി​യാ​ല്‍ വ​രു​മാ​നം ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

നോ​ര്‍ത്ത് ഫീ​ല്‍ഡ് പ​ദ്ധ​തി വി​ക​സ​നം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ഉ​ൽ​പാ​ദ​ന​ത്തി​ല്‍ ഖ​ത്ത​റി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ സ്ഥി​ര​മാ​യി ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ക്കാ​നാ​യേ​ക്കും. 2027ഓ​ടെ പ്ര​തി​വ​ര്‍ഷം 126 ദ​ശ​ല​ക്ഷം ട​ണ്‍ ഉ​ല്‍പാ​ദ​ന​മാ​ണ് ഖ​ത്ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USNatural Gas Exportsqatar​
News Summary - US and Qatar are world's top exporter of liquefied natural gas
Next Story