ആർ.എച്ച് നെഗറ്റിവ് ഗ്രൂപ്പ് രക്തത്തിന് ഹമദിൽ അടിയന്തര ആവശ്യം
text_fieldsദോഹ: ആർ.എച്ച് നെഗറ്റിവ് ഗ്രൂപ്പ് രക്തത്തിന് അടിയന്തര ആവശ്യമുെണ്ടന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). ഒ നെഗറ്റിവ്, എ നെഗറ്റിവ്, എ.ബി നെഗറ്റിവ്, ബി െനഗറ്റിവ് ഗ്രൂപ്പുകളാണ് ആവശ്യം. ഇത്തരം രക്തഗ്രൂപ്പുള്ളവർ രക്തദാനം നടത്തണമെന്ന് ഹമദ് ബ്ലഡ് ഡോണർ സെൻറർ അഭ്യർഥിച്ചു. ആർ.എച്ച് പോസിറ്റിവ് ഗ്രൂപ്പുകാർക്ക് ആർ.എച്ച് നെഗറ്റിവും പോസിറ്റിവും രക്തം സ്വീകരിക്കാൻ കഴിയും. എന്നാൽ ആർ.എച്ച് നെഗറ്റിവ് ഗ്രൂപ്പുകാർക്ക് ആർ.എച്ച് നെഗറ്റിവ് ഗ്രൂപ്പ് മാത്രമേ സ്വീകരിക്കാൻ കഴിയൂ.
രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഹമദ് ജനറൽ ആശുപത്രിക്ക് അടുത്തുള്ള ബ്ലഡ് ഡൊണേഷൻ സെൻററിനെ സമീപിക്കാം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി 9.30നും ഇടയിലാണ് പ്രവർത്തനസമയം. ശനിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുമണിവരെയാണ് സമയം. കോവിഡ് സാഹചര്യത്തിൽ എല്ലാവിധ സുരക്ഷസംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന മഹത് പ്രവർത്തിയാണ് രക്തദാനം. ആരോഗ്യവാനായ 17 വയസ്സിനു മുകളിലുള്ള ഏതൊരാൾക്കും രക്തദാനം നടത്താം. ദീർഘകാലരോഗമില്ലാത്തവരും മുൻകാല അണുബാധ ഇല്ലാത്തവരുമാകണം.
50 കിലോ ശരീരഭാരം ഉള്ളവരാകണം. പുരുഷനാണെങ്കിൽ ഹീമോേഗ്ലാബിൻെറ അളവ് 13 ജിയിൽ കുറയാൻ പാടില്ല. സ്ത്രീ ആണെങ്കിൽ 12.5ൽ കുറയാൻ പാടില്ല. ഇൗ ആരോഗ്യാവസ്ഥയിലുള്ളവർക്ക് രക്തം ദാനം ചെയ്യാം. രക്തദാനം നടത്തുന്ന ദിവസം പനിയുടെയോ ചുമയുടെയോ ലക്ഷണങ്ങൾ ഉണ്ടാകാൻ പാടില്ല. അണുബാധയും പാടില്ല. മതിയായ സമയം ഉറങ്ങിയിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.