നോമ്പ് തുറക്കാൻ ഭക്ഷണപ്പൊതിയുമായി കോർണിഷിൽ ‘ഉരീദു’ പ്രവർത്തകർ
text_fieldsദോഹ: ഇഫ്താർ സമയം കോർണിഷിലുള്ളവർക്ക് ഉരീദുവിെൻറ കുടിവെള്ളവും ഈത്തപ്പഴവുമടങ്ങിയ കിറ്റ് വാളണ്ടിയർമാർ വിതരണം ചെയ്തു. ഉരീദുവിെൻറ ഈ വർഷത്തെ റമദാൻ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്.
ഉരീദുവിെൻറ വിവിധ ബിസിനസ് യൂണിറ്റുകളിലെ പ്രതിനിധികളാണ് വളണ്ടിയർമാരായി രംഗത്തെത്തിയിരിക്കുന്നത്. കോർണിഷിെൻറ അവസാന ഭാഗമായ വെസ്റ്റ് ബേയിലാണ് നോമ്പ് തുറക്കുന്നതിനാവശ്യമായ കിറ്റുകൾ വിതരണം ചെയ്യുന്നത്. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനമാണിതെന്ന് ഉരീദു വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹാൻഡ് ഇൻ ഹാൻഡ് എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനടക്കം നിരവധി കമ്മ്യൂണിറ്റി സംരംഭങ്ങളാണ് ഈ വർഷം റമദാനിലുടനീളം ഉരീദു നടത്തുന്നത്. നന്മകൾ ചെയ്യുന്നതിന് ഉപഭോക്താക്കളെ ഇത് പ്രചോദിപ്പിക്കുമെന്ന് ഉരീദു പ്രതീക്ഷിക്കുന്നു. വിശുദ്ധറമദാെൻറ ആത്മീയതയിൽ ലയിച്ചു ചേരാൻ മുഴുവൻ ആളുകളെയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദിപ്പിക്കുകയാണ് കമ്പനിയുടെ ഒരു മാസം നീണ്ടു നിൽക്കുന്ന സി.എസ്.ആർ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉരീദു കമ്മ്യൂണിറ്റി, പബ്ലിക് റിലേഷൻസ് ഡയറക്ടർ മനാർ ഖലീഫ അൽ മുറൈഖി പറഞ്ഞു.
കമ്പനിയുടെ ഹാൻഡ് ഇൻ ഹാൻഡ് കാമ്പയിനിൽ ഉപഭോക്താക്കൾക്ക് ഉരീദുവിെൻറ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി ചേരാൻ സാധിക്കും. കൂടാതെ ഷെയർഎമൗണ്ട് എന്ന ഹാഷ്ടാഗ് വഴിയും ഇതിൽ പങ്കാളികാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
