Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉരീദുവിെൻറ ടി വി കേബിൾ...

ഉരീദുവിെൻറ ടി വി കേബിൾ നെറ്റ് വർക്കിന് രാജ്യത്ത് ഒരു ലക്ഷം വരിക്കാർ കവിഞ്ഞു

text_fields
bookmark_border

ദോഹ: ഉരീദുവി​െൻറ ടി വി കേബിൾ നെറ്റ് വർക്കിന് രാജ്യത്ത് ഒരു ലക്ഷം വരിക്കാർ കവിഞ്ഞു. ഉരീദു കമ്പനി അറിയിച്ചതാണ്​ ഇക്കാര്യം. കഴിഞ്ഞ വർഷം ഫെബ്ര​ുവരിയിൽ തുടങ്ങിയ ഉരീദു ടി.വി ചെറിയ കാലയളവ്​ കൊണ്ടാണ്​ ഇൗ മികവ്​ നേടിയത്​. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും നവീനമായ സാ​േങ്കതിക വിദ്യയുടെ സഹായത്തോടെയുള്ള ലൈവ് ടി വി കാണാനുള്ള സൗകര്യമാണ് ഉരീദു ടി വിയിലൂടെ ലഭിക്കുന്നത്​. മേഖലയിൽ ആദ്യമായി എം ബി സി പ്ലസ്​ കോർബാൻഡ് ലൈവ് ചാനൽ അവതരിപ്പിച്ചതും തങ്ങളാണന്ന്​ ഉരീദു അറിയിച്ചു. മേഖലയിലെ ആദ്യത്തെ 4 കെ സെറ്റ് ടോപ്പ് ബോക്സ്​, ആദ്യ 4 കെ ലൈനർ ചാനൽ തുടങ്ങിയ സേവനങ്ങൾ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.

ആപ്പുകൾ, ഓൺ ഡിമാൻഡ് സർവീസുകൾ, പ്രീമിയം ലൈവ് ടി വി ചാനലുകൾ തുടങ്ങിയവ ഒരു ഈസി ടു യൂസ്​ ബോക്സ്​ ആശയത്തിൽ അവതരിപ്പിച്ചതും കുട്ടികൾ അനാവശ്യ ചാനലുകൾ കാണുന്നത് ഒഴിവാക്കുന്ന കിഡ്സ്​ യൂസർ ഇൻറർഫേസ്​ സേവനം കൊണ്ടുവന്നതും ഉരീദുവി​​െൻറ നേട്ടങ്ങളിൽപ്പെടുന്നുണ്ട്​. ഇപ്പോൾ ഉരീദു ടി വിയുടെ ആപ്പിലൂടെ 46 ലൈവ് ടി വികൾ ലഭ്യമാകുന്നതായും കമ്പനി അധികൃതർ പറഞ്ഞു. ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ബി ഇൻ, ഒ എസ്​ എൻ, അബുദാബി സ്​പോർട്സ്​ മീഡിയ, ടി എഫ് സി, മൈ ജി എം എ, സ്റ്റാർസ്​പ്ലേ തുടങ്ങിയവയിൽ നിന്നുള്ള പാക്കേജുകളെല്ലാം ഉരീദുവിൽ ലഭിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ureedu
News Summary - ureedu
Next Story