നഗരാസൂത്രണം: ഉന്നതതല ചർച്ചയുമായി ഖത്തറും ഒമാനും
text_fieldsദോഹയിലെത്തിയ ഒമാൻ ഭവനനഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് ബിന മുബാറക് അൽ സുഹൈലി, ഖത്തർ പരിസ്ഥിതി മുനിസിപ്പാലിറ്റി വിഭാഗം മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയുമായി കൂടിക്കാഴ്ചനടത്തുന്നു
ദോഹ: നഗരാസൂത്രണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും പരസ്പര സഹകരണം വാഗ്ദാനം ചെയ്ത് ഖത്തർ ഒമാൻ ഉന്നത തലചർച്ച.
ഖത്തർ സന്ദർശിക്കുന്ന ഒമാൻ ഭവനനഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് ബിന മുബാറക് അൽ സുഹൈലിയും പ്രതിനിധി സംഘവും ഖത്തർ പരിസ്ഥിതി മുനിസിപ്പാലിറ്റി വിഭാഗം മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയുമായി നടത്തിയ ചർച്ചകളിലാണ് പരസ്പര സഹകരണം സംബന്ധിച്ച് ധാരണയായത്.
നഗരവികസനം, ആസൂത്രണം, കെട്ടിട നിർമാണം തുടങ്ങി ഇരുരാജ്യങ്ങളും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരിക്കും.ഖത്തർ നാഷനൽ വിഷൻ 2030െൻറ ഭാഗമായ നഗരവികസന പ്രവർത്തനങ്ങളിലേക്ക് വാതിൽ തുറക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി കൂടിക്കാഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.