Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ് മെ​ഡി​ക്ക​ൽ...

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​പൂ​ർ​വ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ

text_fields
bookmark_border
ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​പൂ​ർ​വ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ
cancel
camera_alt

ഡോ. ​ജാ​സിം ഫ​ഖ്റൂ

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ബ​രി​യാ​ട്രി​ക് ആ​ൻ​ഡ് മെ​റ്റ​ബോ​ളി​ക് സ​ർ​ജ​റി സെ​ന്റ​റി​ലെ വി​ദ​ഗ്ധ സം​ഘം അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച യു​വ​തി​യി​ൽ റോ​ബോ​ട്ടി​ക് സ്ലീ​വ് ഗ്യാ​സ്‌​ട്രെ​ക്ട​മി സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഏ​റെ അ​പ​ക​ട​ക​ര​മാ​യ, അ​പൂ​ർ​വ​രോ​ഗ​മാ​യ സി​റ്റ​സ് ഇ​ൻ​വേ​ഴ്‌​സ​സ് ടോ​ട്ട​ലി​സ് ബാ​ധി​ച്ച 30കാ​രി​യാ​ണ് റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്. ലോ​ക​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ശ​സ്ത്ര​ക്രി​യ​യാ​ണി​തെ​ന്ന് എ​ച്ച്.​എം.​സി ബ​രി​യാ​ട്രി​ക് റോ​ബോ​ട്ടി​ക് സ​ർ​ജ​റി ക​ൺ​സ​ൽ​ട്ട​ന്റ് ഡോ. ​ജാ​സിം ഫ​ഖ്റൂ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വ​ള​രെ അ​പൂ​ർ​വ​മാ​യ കേ​സി​ലാ​ണ് ഞ​ങ്ങ​ൾ സ്ലീ​വ് ഗ്യാ​സ്ട്ര​ക്ട​മി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. രോ​ഗി​യി​ൽ ജ​ന്മ​നാ​ലു​ള്ള സി​റ്റ​സ് ഇ​ൻ​വേ​ഴ്‌​സ​സ് ടോ​ട്ട​ലി​സ് എ​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ൽ പ​ല​തും അ​വ​യു​ടെ സാ​ധാ​ര​ണ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​പ​രീ​ത​മാ​യാ​ണ് കാ​ണ​പ്പെ​ടു​ക​യെ​ന്നും 10,000ൽ ​ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി കാ​ണ​പ്പെ​ടു​ന്ന വ​ള​രെ അ​പൂ​ർ​വ​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണി​തെ​ന്നും ഡോ. ​ജാ​സിം ഫ​ഖ്‌​റൂ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത്ത​ര​മൊ​രു രോ​ഗാ​വ​സ്ഥ​യു​ള്ള വ്യ​ക്തി​യി​ൽ റോ​ബോ​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന പ്ര​ഥ​മ സ്ലീ​വ് ഗ്യാ​സ്ട്ര​ക്ട​മി ശ​സ്ത്ര​ക്രി​യ​യാ​ണി​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം രോ​ഗി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യും ഇ​പ്പോ​ൾ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഡോ. ​ഫ​ഖ്‌​റൂ വ്യ​ക്ത​മാ​ക്കി.

രോ​ഗി സാ​ധാ​ര​ണ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും ബാ​രി​യാ​ട്രി​ക് സ​ർ​ജ​റി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​കേ​ണ്ടി​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

അ​വ​ർ​ക്ക് അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ഇ​നി അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ അ​വ​ർ​ക്ക് സാ​ധാ​ര​ണ​ജീ​വി​തം ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഡോ. ​ഫ​ഖ്‌​റൂ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന്മ​പ​ര​മാ​യ അ​സാ​ധാ​ര​ണ​ത്വ​ത്തെ​ക്കു​റി​ച്ച് അ​വ​ർ ഞ​ങ്ങ​ളെ നേ​ര​ത്തേ അ​റി​യി​ച്ച​തി​നാ​ൽ എ​ല്ലാം ശ​രി​യാ​യ ക്ര​മ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കു​റ​ഞ്ഞ സ​ങ്കീ​ർ​ണ​ത​ക​ളോ​ടു​കൂ​ടി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നും ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ളെ​ല്ലാം ന​ട​ത്തി. രോ​ഗി​ക്ക് ഇ​നി അ​ധി​ക​പ​രി​ച​ര​ണ​മൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ഒ​റ്റ​പ്പെ​ട്ട തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​രി​യാ​ട്രി​ക് സ​ർ​ജ​റി അ​ല്ലെ​ങ്കി​ൽ ശ​രീ​ര​ഭാ​രം കു​റ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ബ​രി​യാ​ട്രി​ക് ആ​ൻ​ഡ് മെ​റ്റ​ബോ​ളി​ക് സ​ർ​ജ​റി സെ​ന്റ​ർ. 2011 മു​ത​ൽ അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ൽ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും അ​ൽ വ​ക്‌​റ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ബ​രി​യാ​ട്രി​ക് സ​ർ​ജ​റി ന​ട​ത്തു​ന്ന​ത്. 2011 മു​ത​ൽ 10000ത്തി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 703 ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. 2012ലാ​ണ് കേ​ന്ദ്ര​ത്തി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി ആ​രം​ഭി​ച്ച​ത്. അ​തി​ന് ശേ​ഷം 135 റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ ഇ​വി​ടെ ന​ട​ത്തി​യ​താ​യും ഡോ. ​ഫ​ഖ്‌​റൂ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Medical CorporationRobotic Surgery
News Summary - Unprecedented Robotic Surgery at Hamad Medical Corporation
Next Story