ഇലക്ട്രോണിക് ആർക്കൈവ്സുമായി ഖത്തർ യൂനിവേഴ്സിറ്റി
text_fieldsദോഹ: ചരിത്രരേഖകളും അപൂർവ പുസ്തക ശേഖരങ്ങളുമായി സമ്പന്നമായ ഖത്തർ സർവകലാശാല (ക്യു.യു) ലൈബ്രറി കൂടുതൽ ഡിജിറ്റലാകുന്നു.ലൈബ്രറിയിലെ ചരിത്രരേഖകൾ, 1978 ആരംഭകാലം മുതലുള്ള അമൂല്യഗ്രന്ഥങ്ങൾ, രേഖകൾ എന്നിവ ഡിജിറ്റൽ ഫോർമാറ്റിലൂടെ സൂക്ഷിക്കുന്നതാണ് പദ്ധതി. സർവകലാശാലയുടെ പ്രവർത്തനവും സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിെൻറ ഭാഗമായാണ് ഇലക്ട്രോണിക് ആർക്കൈവ്സും നടപ്പാക്കുന്നത്.
വലിയ ചരിത്രശേഖരവും പുസ്തകങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനും സൂക്ഷിക്കാനുമാണ് ഇലക്ട്രോണിക് ആർക്കൈവ്സ് നടപ്പാക്കുന്നതെന്ന് ക്യൂ.യു ലൈബ്രറി ആക്ടിങ് ഡയറക്ടർ അസ്മ അൽബുഐനൈൻ അറിയിച്ചു.
സർവകലാശാലയുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ, ലേഖനങ്ങൾ, പഠനങ്ങൾ, ന്യൂസ്ലെറ്റർ, ഫോട്ടോഗ്രാഫ്, വിഡിയോ, ഓഡിയോ റെക്കോഡിങ് എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാവുന്നവിധം സൂക്ഷിക്കും.
പദ്ധതി ഉടൻ നടപ്പാവുമെന്ന് ആക്ടിങ് ഡയറക്ടർ അറിയിച്ചു. സർവകലാശാലയിലെ ഗവേഷകർ, പഠിതാക്കൾ എന്നിവർക്ക് സൗജന്യമായി തന്നെ സേവനം ഉപയോഗപ്പെടുത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.