‘സ്നേഹസംവാദങ്ങളിലൂടെ സംസ്കാരങ്ങളുടെ ഏകത സാധ്യമാക്കണം’
text_fields‘ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ‘ കാമ്പയിന്റെ റയ്യാൻ സോൺ പ്രഖ്യാപന സമ്മേളനം മുഹമ്മദലി ശാന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ആശയങ്ങൾ അടച്ചുവെക്കാനുള്ളതല്ലെന്നും ആശയ വിനിമയങ്ങളുടെ പാരസ്പര്യത്തിലൂടെ മനുഷ്യർക്കിടയിലെ അകലങ്ങൾ അവസാനിപ്പിക്കുകയും വിവിധ സംസ്കൃതികൾക്കിടയിൽ ഐക്യവും സമാധാനവും ശക്തിപ്പെടുത്തുകയും വേണമെന്ന് സി.ഐ.സി റയ്യാൻ സോൺ പ്രസിഡന്റ് മുഹമ്മദലി ശാന്തപുരം അഭിപ്രായപ്പെട്ടു.
‘ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ‘ എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ റയ്യാൻ സോണൽ തല ഉദ്ഘാടനം സി.ഐ.സി റയ്യാൻ സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്നത് നാഗരിക വളർച്ച നേടിയ ലോകത്തിന് നിരക്കാത്തതാണ്. ഓരോ മനുഷ്യനെയും വിവിധ ജനവിഭാഗങ്ങളെയും സാമൂഹിക സൗഹൃദത്തിലൂടെ ഒന്നിപ്പിക്കുകയാണ് സി.ഐ.സി കാമ്പയിൻ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എസ്.ആർ ദോഹ ഡയറക്ടർ അബ്ദുൽ വാസിഅ് ലിബറലിസം, നാസ്തികത, സുന്നത്ത് നിഷേധം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കാമ്പയിൻ സോണൽ കൺവീനർ റിയാസ് അബ്ദുൽ റസാഖ് കാമ്പയിൻ വിശദീകരിച്ചു. അബ്ദുറഹ്മാൻ അഹ്മദ്, സോഫിയ റസാഖ്, ജൈസിയ സുനീർ, ഇലൈഹി സബീല, ഷഫ്ന വാഹിദ്, സൈനബ അബ്ദുൽ ജലീൽ,
സുബുൽ അബ്ദുൽ അസീസ്, ടി. ഷാഹിദ്, കെ.എച്ച്. ഷാജുദ്ദീൻ, വി.കെ. മുഹ്സിൻ എന്നിവർ സംസാരിച്ചു. വുമൺ ഇന്ത്യ റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സജ്ന കുറുവാട്ടിൽ അധ്യക്ഷത വഹിച്ചു. സോണൽ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള സ്വാഗതവും സംഘടന സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

