ഐക്യസന്ദേശവുമായി യൂനിറ്റി ഇഫ്താര്‍
text_fieldsയൂനിറ്റി ഖത്തർ സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമത്തിൽനിന്ന്
ദോഹ: സമുദായിക ഐക്യ സന്ദേശവുമായി വിവിധ സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് യൂനിറ്റി ഖത്തർ നേതൃത്വത്തിൽ എം.ഇ.എസ് സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.
പരസ്പര ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും ഖത്തറിലെ വ്യാപാര വ്യവസായ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കഴിഞ്ഞ 10 വര്‍ഷമായി യൂനിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരുന്നുണ്ട്. സമുദായ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയമാണെന്ന് പങ്കെടുത്തവർ പറഞ്ഞു. ഐക്യവും സ്നേഹവും പ്രസരിപ്പിക്കുന്ന യൂനിറ്റി ഖത്തർ മോഡലുകൾ എല്ലായിടത്തും പ്രസരിക്കട്ടെയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
യൂനിറ്റി വൈസ് ചെയര്മാന് എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യൂനിറ്റി ചീഫ് കോഓഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതം പറഞ്ഞു. യൂനിറ്റി കോഓഡിനേറ്റർ മഷ്ഹൂദ് വി.സി പരിപാടികൾ നിയന്ത്രിച്ചു.
ഫൈസൽ ഹുദവിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അർഷദ്, നിയാസ് ഹുദവി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ഇല്യാസ് മട്ടന്നൂർ, റഫീഖ് കോതൂർ, സക്കരിയ മണിയൂർ, ഡോ. അബ്ദുൽ സമദ്, അബ്ദുൽ മുത്തലിബ് മട്ടന്നൂർ, ഷമീർ വലിയവീട്ടിൽ, പി.കെ ഷമീർ, കെ.ടി ഫൈസൽ സലഫി തുടങ്ങിയവർ ആശംസകൾ നേർന്നു. ഹകീം ഹുദവി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

