ഐക്യരാഷ്ട്ര സഭയുമായി കൈകോർത്തു ദോഹ യു.എൻ ഹൗസ് തുറന്നു
text_fieldsദോഹയിലെ യു.എൻ ഹൗസ് ഉദ്ഘാടനചടങ്ങ്
ദോഹ: ലോകത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിന് ഞായറാഴ്ച ദോഹയിൽ തുടക്കം കുറിക്കാനിരിക്കെ ഖത്തറിൽ യു.എൻ ഹൗസ് തുറന്നു. ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലെ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് ശനിയാഴ്ച നടന്ന ചടങ്ങിൽ ലുസൈലിൽ യു.എൻ ഹൗസ് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ദോഹയില്‍ യു.എന്‍ ഹൗസ് തുറക്കുന്ന പ്രഖ്യാപനം അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയത്.
മേഖലയില്‍ ഇതാദ്യമായാണ് യു.എന്‍ ഹൗസ് തുറക്കുന്നത്. ഖത്തറും ഐക്യരാഷ്ട്രസഭക്കു കീഴിലെ ഏജന്‍സികള്‍ക്കും ഇടയിലെ പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് യു.എന്‍ ഹൗസിന്റെ ദൗത്യം. ഉദ്ഘാടന ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ്, ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര സഭയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും വിവിധ ഏജൻസികളുടെ പ്രവർത്തന സൗകര്യത്തിന് കൂടുതൽ ഓഫിസുകൾ തുറക്കാനും പദ്ധതിയുണ്ട്. യൂണിസെഫ്, യു.എന്‍ ഹൈകമിഷണര്‍ ഫോര്‍ റഫ്യൂജീസ്, ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ തുടങ്ങി യു.എന്നിന്റെ കീഴിലെ സുപ്രധാന രാജ്യാന്തര സംഘടനകളുടെ ഓഫിസുകള്‍ക്കാണ് യു.എന്‍ ഹൗസ് ആസ്ഥാനമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

