Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയുണീഖ് ക്വിസ് മത്സരം...

യുണീഖ് ക്വിസ് മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
യുണീഖ് ക്വിസ് മത്സരം സംഘടിപ്പിച്ചു
cancel

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യുണീഖ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോത്തിന്റെയും സംഘടനയുടെ പത്താം വാർഷികാഘോഷങ്ങളുടെയും ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഖത്തറിലെ വ്യത്യസ്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 13 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹാസിം മെബൈരീഖ് ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള ജെയ്സൺ നയിച്ച റാഷിദ്, സിദ്ദീക്ക് അടങ്ങിയ ടീം ബെഡ് മാസ്റ്റേഴ്സ് വിജയികളായി.

രണ്ടാം സ്ഥാനം റുമൈല ഹോസ്പിറ്റലിൽ നിന്നുള്ള ടീം കെയർ ചാമ്പ്യൻസും മൂന്നാം സ്ഥാനം ഐഷ ഹോസ്പിറ്റലിൽ നിന്നുള്ള ബ്രെയിൻ സ്റ്റോർമേഴ്‌സും നാലാം സ്ഥാനം ടീം നഴ്സിങ് ടസ്‌കെഴ്സും (സിദ്ര മെഡിസിൻ, അൽഖോർ ഹോസ്പിറ്റൽ, പ്രൈവറ്റ് സെക്ടർ) സ്വന്തമാക്കി.

വിവിധ ആരോഗ്യ മേഖലകളായ അൽ അഹ്‌ലി, റിയാദ, അൽ മാഹ, ഖത്തർ റെഡ് ക്രെസന്റ്, എച്ച്.എം.സി ഇ.എം.എസ്, വിമൻസ് വെൽനെസ് സെന്റർ, ഡെന്റൽ സെന്റർ, അൽ വക്റ, എ.സി.സി എന്നിവയെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുത്തു. എലിസബത്ത്, സുലൈമാൻ, ജിസ്, ഇർഷാദ് എന്നിവർ ക്വിസ് മാസ്റ്റേഴ്‌സായപ്പോൾ മിനി ബെന്നി, ലുത്ഫി എന്നിവർ വിധി കർത്താക്കളായി. യുണീഖ് പ്രസിഡന്റ്‌ ബിന്ദു ലിൺസന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്, നഴ്സസ് ഡേ പ്രോഗ്രാം ലീഡ് നിവേദിത, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz Competitiongulfnewsqatar​
News Summary - Unique organized a quiz competition
Next Story