യുണിഖ് ‘ഓണനിലാവ് 2025'
text_fieldsയുണിഖ് 'ഓണനിലാവ് 2025' ഒാണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടന യുണിഖ് ഈ വർഷത്തെ ഓണം വിപുലമായി ആഘോഷിച്ചു.
തുമാമയിലെ ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ യുണിഖ് പ്രസിഡന്റ് ലുത്ഫി കലമ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിന്ദു ലിൻസൻ സ്വാഗതവും അഡ്വൈസറി ബോഡ് ചെയർമാൻ വിമൽ വിശ്വം ഓണാശംസകളും നേർന്നു.
ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുണിഖ് അംഗങ്ങളായ ഇന്ത്യൻ നഴ്സുമാരും കുടുംബാംഗങ്ങളുമായി 400ഓളം പേർ പങ്കെടുത്ത ആഘോഷപരിപാടിയിൽ കനൽ മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺ ഗെയിംസ്, വിവിധ കലാപരിപാടികൾ, ഓണസദ്യ, വടംവലി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എ. ജംഷീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

