യുനീക് നഴ്സസ് ദിനാഘോഷം
text_fieldsയുനീക് നഴ്സസ് ദിനാഘോഷത്തിനെത്തിയവർ
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സിങ് സംഘടനയായ യുനീഖ് നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ബിർള പബ്ലിക് സ്കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഷെർഷെ ദ അഫേഴ്സ് ആഞ്ജലീന പ്രേമലതയും ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് നഴ്സിങ് ഓഫിസർ മറിയം നൂഹ് മുതാവയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഹമദ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് നഴ്സിങ് സാദിയ അഹ്മദ് അൽ ഹിബയിൽ, അൽ അഹ്ലി ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടർ, ക്ലോടിൻ എൽ അരയ്ബി, ക്യു.ആർ.സി ചീഫ് നഴ്സ് ജെറോം ഒക്ക്യാന, ബിർള സ്കൂൾ ഡയറക്ടർ ഡോ. മോഹൻ തോമസ്, എം.ഒ.ഐ പ്രതിനിധി ഫൈസൽ ഹുദവി, ആരോഗ്യ മന്ത്രാലയം പ്രതിനിധി അമീൻ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബിൽനിന്നുള്ള ഡോ. അൻവർ, ഡോ. റിനി അൻവർ, ഇന്ത്യൻ ഫിസിയോതെറപ്പി ഫോറം പ്രതിനിധി ഹുസൈൻ വാണിമേൽ എന്നിവർ പങ്കെടുത്തു.
യുനീക് പ്രസിഡന്റ് മിനി സിബി അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അപ്പെക്സ് ബോഡി പ്രസിഡന്റുമാരെ ആദരിച്ചു. ഇന്ത്യൻ നഴ്സുമാരുടെ വിവിധ മേഖലകളിലെ സേവനങ്ങൾ മുൻനിർത്തിയുള്ള അവാർഡുകൾ സമ്മാനിച്ചു. ഖത്തറിലെ സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള ഇന്ത്യൻ നഴ്സുമാരും കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും യുനീക് അംഗങ്ങൾതന്നെ എഴുതി അവതരിപ്പിച്ച പരിപാടികൾ, ഖത്തറിലെ പ്രശസ്ത ഗായകർ ചേർന്ന് അവതരിപ്പിച്ച സംഗീത നിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. യുനീക് സെക്രട്ടറി സാബിദ് പാമ്പാടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

