ആഘോഷത്തോടെ യുനീഖ് നഴ്സസ് ദിനം
text_fieldsയുനീഖ് ഖത്തർ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആഘോഷിച്ചു. ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നഴ്സുമാരുടെ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
യുനീഖ് പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് നഴ്സിങ് ഓഫീസർ മറിയം നൂഹ് അൽ മുതവ, യുനീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർപേഴ്സൺ മിനി സിബി, ഐ.സി.ബി.എഫ് അഡ്വൈസറി ചെയർമാൻ ബാബുരാജ്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഓഫിസർ ഫൈസൽ ഹുദവി, എച്ച്.എം.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് നഴ്സിങ് താബിത് മുഹമ്മദ്, ഡയറക്ടർ ഓഫ് നഴ്സിങ് എച്ച്.എം.സി മുന ഉത്മൻ, ക്യൂ.എൽ.എം ബിസിനസ് ഡെവലപ്മെന്റ് മാനേജർ നിക്സൺ, ഇന്റർ ഗൾഫ് ഡയറക്ടർമാരായ റിഷീന ബജീഷ്, ബജീഷ് ബഷീർ, ഖിഷ് സി.ഇ.ഒ നിയാസ്, മറ്റു സംഘടന നേതാക്കൾ ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ ആദ്യമായി ഇന്ത്യൻ നഴ്സസിനു വേണ്ടി മാത്രമുള്ള യുനീഖ് മൊബൈൽ ആപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു.
സാംസ്കാരിക പരിപാടികൾ, പ്രേത്യേക സേവനങ്ങൾക്കുള്ള അവാർഡുകൾ, ഡ്രോയിങ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത മിനി സിബിക്കുള്ള ആദരവ്, യുനീക് ബീറ്റ്സ് മ്യൂസിക്കൽ ബാൻഡ് ഷോയും ആഘോഷത്തിന്റെ മാറ്റു കൂട്ടി. പ്രോഗ്രാം കമ്മിറ്റി ലീഡ് ധന്യ കൃഷ്ണൻകുട്ടി നന്ദി അറിയിച്ചു. ആരോഗ്യ മേഖലയിലെ ഐക്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും, സമർപ്പണ ബോധത്തിന്റെയും പ്രതീകമായാണ് എല്ലാ വർഷവും യൂണിക് നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

