യുനീഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെയും സംഘടനയുടെ പത്താം വാർഷികത്തിന്റെയും ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററുമായി ചേർന്ന് യുനീഖ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടന യുനീഖ് ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷത്തിന്റെയും സംഘടനയുടെ പത്താം വാർഷികത്തിന്റെയും ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. നഴ്സുമാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് 100 ൽ അധികം പേർ രക്തദാനം ചെയ്തു. ഇന്ത്യൻ എംബസി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, യുണീഖ് പ്രസിഡന്റ് ബിന്ദു ലിൻസൺ, ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്, അഡ്വൈസറി ബോർഡ് ചെയർപേഴ്സൻ മിനി ബെന്നി, മെംബർ മിനി സിബി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലെ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു. യുനീഖ് നഴ്സസ് ഡേ ലീഡ് നിവേദിത നേതൃത്വം നൽകി. കോഓഡിനേറ്റർ അമീർ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

