ആവേശ സ്മാഷുകളുതിർത്ത് യുണീഖ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്
text_fieldsയുനീഖ് ഖത്തർ സംഘടിപ്പിച്ച ബാഡ്മിന്റൺ ചാമ്പ്യൻഷിപ് വിജയികൾ സംഘാടകർക്കും
മുഖ്യാതിഥികൾക്കുമൊപ്പം
ദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തർ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ പ്രഫഷനലുകൾക്കായി ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമി സഹകരണത്തോടെ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആൽഫ ക്യാബ്രിഡ്ജ് സ്കൂളിൽ സമാപിച്ചു. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 50 ഓളം ടീമുകൾ പങ്കെടുത്തു.
പുരുഷ ഡബ്ൾസ് വിഭാഗത്തിൽ മിഥുൻ ജോസ്-അബ്ദുൽ സത്താർ സഖ്യം ജേതാക്കളായി. അനസ് ഇബ്രാഹിം-ഡോ. ഷമീർ സഖ്യം റണ്ണേഴ്സും ആയി. പുരുഷ സിംഗിൾസിൽ ജയിന്റോയും വനിത സിംഗ്ൾസിൽ ആശ്ന ബഷീറും ജേതാക്കളായി. അബ്ദുൽ സത്താർ, സ്മിത ടോണി ജോർജ് എന്നിവർ റണ്ണേഴ്സായി.
വനിതാ ഡബ്ൾസ് വിഭാഗത്തിൽ ഡോ. ധന്യ പ്രജീഷ് -ഡെന്ന സാബി സഖ്യം ജേതാക്കളും നീതു കെ.എബ്രഹാം -മെർലി എബ്രഹാം സഖ്യം റണ്ണേഴ്സ് അപ്പുമായി. മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ മിഥുൻ ജോസ് -നീതു കെ.എബ്രഹാം സഖ്യം ജേതാക്കളും ജോസഫ് ജോൺസൻ- ഡോ. ധന്യ പ്രജീഷ് സഖ്യം റണ്ണേഴ്സപ്പുമായി.
പ്രമുഖ ബാഡ്മിന്റൺ താരവും ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമി ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാനെയും എൻ.വി.ബി.എസ് ഫൗണ്ടറും സി.ഇ. ഒ യുമായ ബേനസിർ മനോജിനെയും ഇന്റർനാഷനൽ ബാഡ്മിന്റൺ താരം പവൻ കുമാറിനെയും യുണീഖ് ചടങ്ങിൽ ആദരിച്ചു.
യുണീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ ഉദ്ഘാടനം ചെയ്തു. യുണീഖ് ആക്ടിങ് പ്രസിഡന്റ് സ്മിത ദീപു അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് സന്തോഷ്, എൻ.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ്ജാൻ, എൻ.വി.ബി.എസ് ഫൗണ്ടറും സി.ഇ.ഒയുമായ ബേനസീർ മനോജ്, ബാഡ്മിന്റൺ താരം പവൻ കുമാർ കെ.വി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് സ്പോർട്സ് സെക്രട്ടറി ഡോ. ധന്യ പ്രജീഷ്, ഫിൻക്യു പ്രസിഡന്റ് ബിജോയ് ചാക്കോ.
ഐഫാഖ് വൈസ് പ്രസിഡന്റ് അക്ബർ, ക്യു.എൽ.എം ബിസിനസ് ഡവലപ്മെന്റ് മാനേജർ നിക്സൺ, ഐ.പി.എഫ്.ക്യു എക്സിക്യൂട്ടീവ് മെമ്പർ ഹുസൈൻ, യുണീഖ് അഡ്വൈസറി ബോഡ് വൈസ് ചെയർ പേഴ്സൺ മിനി സിബി, മറ്റ് യുണീഖ് ഭാരവാഹികൾ എന്നിവർ മെഡലും ട്രോഫിയും കൈമാറി.
അസോസിയേഷൻ ഓഫ് ബാഡ്മിന്റൺ അക്കാദമിസ് ഇൻ ഖത്തർ-അപക്സ് ബോഡി മാച്ച് കൺട്രോളിങ് നിർവഹിച്ചു. കാണിക്കൾക്കായി ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ താരങ്ങളായ ഗോഡ്വിൻ ഒലൂഫ, യുവരാജ് മുനുസാമി, യുവ താരങ്ങളായ റിയ കുര്യൻ, അഡ്വിൻ മേരി സോജൻ എന്നിവരുടെ പ്രദർശന മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

