യുനീക് നഴ്സസ് ദിനാഘോഷം 12ന്
text_fieldsദോഹ: അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ‘യുനീക്’മേയ് 12ന് വിവിധ പരിപാടികളോടെ നഴ്സസ് ദിനം ആഘോഷിക്കുന്നു. ബിർള പബ്ലിക് സ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ ഒമ്പതു മണി വരെയാണ് പരിപാടികൾ.
ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ എംബസി ഷെർഷെ ഡി അഫേഴ്സ് ആഞ്ജലീന പ്രേമലത നിർവഹിക്കും. ഖത്തർ ആർമ്ഡ് ഫോഴ്സ് മേജർ ജനറൽ ഡോ. അസദ് അഹ്മദ് ഖലീൽ അസദ്, ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് നഴ്സിങ് ഓഫിസർ മർയം നൂഹ് മുതവ്വ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് നഴ്സിങ് സാദിയ അഹ്മദ് അൽ ഹിബയിൽ, അൽ അഹ്ലി ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടർ ക്ലോദീൻ എൽ അരയ്ബി, മറ്റു വിവിധ നഴ്സിങ് ഓഫിസർമാർ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിക്, ഡോ. മോഹൻ തോമസ്, മറ്റ് ഇന്ത്യൻ അപക്സ് ബോഡി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യൻ നഴ്സുമാരുടെ വിവിധ മേഖലകളിലെ സേവനങ്ങൾ മുൻനിർത്തി അവാർഡ് ദാനം, ഖത്തറിലെ സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള ഇന്ത്യൻ നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നഴ്സിങ് കുടുംബങ്ങളിൽനിന്നുള്ള കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ, പ്രശസ്ത ഗായകർ ചേരുന്ന സംഗീത നിശ എന്നിവ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

