Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​നീ​ക്...

യു​നീ​ക് ബാ​ഡ്മി​ന്റ​ണി​ന് സ​മാ​പ​നം

text_fields
bookmark_border
യു​നീ​ക് ബാ​ഡ്മി​ന്റ​ണി​ന് സ​മാ​പ​നം
cancel

ദോ​ഹ: ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നീ​ക് സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് ആ​ൽ​ഫ കാം​ബ്രി​ഡ്ജ് സ്കൂ​ളി​ൽ സ​മാ​പ​ന​മാ​യി. റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 50 ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

പു​രു​ഷ ഡ​ബ്ൾ​സി​ൽ അ​ന​സ് റെ​ജി​ൻ സ​ഖ്യം ജേ​താ​ക്ക​ളാ​യി. ഷ​ബീ​ർ സെ​ൽ​വ​രാ​ജ് സ​ഖ്യം റ​ണ്ണേ​ഴ്സാ​യി. സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ജ​യി​ന്റോ ജേ​താ​വാ​യി. റെ​ജി​ൻ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. വ​നി​ത സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ശ്ന ബ​ഷീ​ർ ജേ​താ​വും റെ​മി​ത റ​ണ്ണേ​ഴ്സ് അ​പ്പു​മാ​യി. മി​ക്സ​ഡ് ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ശ​ബ്ബീ​ർ ഖാ​ൻ ആ​ശ്ന ബ​ഷീ​ർ സ​ഖ്യം ജേ​താ​ക്ക​ളും ജ​യി​ന്റോ റെ​ൻ​സി സ​ഖ്യം റ​ണ്ണേ​ഴ്സും ആ​യി. യു​നീ​ക് പ്ര​സി​ഡ​ന്റ്‌ മി​നി സി​ബി​യും സെ​ക്ര​ട്ട​റി സാ​ബി​ത് പാ​മ്പാ​ടി​യും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ഡ്മി​ന്റ​ൺ താ​രം ഗോ​ട്വി​ൻ റി​ചാ​ർ​ഡ് ഓ​ലൊ​ഫ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ സ്‌​പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഡോ. ​മോ​ഹ​ൻ തോ​മ​സ്, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി സാ​ബി​ത് സ​ഹീ​ർ, ഐ.​ഡി.​സി പ്ര​തി​നി​ധി ഡോ. ​ഫു​വാ​ദ്, ഐ.​എ​സ്.​സി അം​ഗം ബോ​ബ​ൻ, ബാ​ഡ്മി​ന്റ​ൺ കോ​ച്ച് മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

യു​നി​ക് സ്പോ​ർ​ട്സ് അം​ഗം ഹി​ലാ​ൽ മു​ഖ്യ കോ​ഓ​ഡി​നേ​റ്റ​റാ​യി. സു​നി​ൽ മൂ​ർ​ക​നാ​ട്ട്, ന​ന്ദ​ന​ൻ, സു​ധീ​ർ ഷെ​ണോ​യി തു​ട​ങ്ങി​യ​വ​ർ മാ​ച്ച് നി​യ​ന്ത്രി​ച്ചു. ന​ഴ്സു​മാ​ർ​ക്കു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് മാ​ർ​ച്ച് 18ന് ​എം.​ഐ.​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsUniq Badminton-Doha
News Summary - Unique Badminton
Next Story