നഴ്സിങ് നായകരായി ‘യുനിഖ്’
text_fieldsഏഷ്യൻ മെഡിക്കൽ ക്യാമ്പിലെ ‘യുനീഖ്’ നഴ്സസ് ടീം
ദോഹ: സുഹൃത്തുക്കൾക്കൊപ്പം ആരോഗ്യ പരിശോധനക്കെത്തിയ നേപ്പാൾ സ്വദേശിയുടെ മെഡിക്കൽ പരിശോധനയുടെ കാര്യം പറഞ്ഞാണ് യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്) വർക്കിങ് സെക്രട്ടറി നിസാർ ചെറുവത്ത് ക്യാമ്പിനെ കുറിച്ച് പറഞ്ഞുതുടങ്ങിയത്. 35 വയസ്സിന് താഴെ പ്രായമുള്ള ഇയാൾക്ക് പരിശോധനയിൽ 600 ആയിരുന്നു ഷുഗർ കൗണ്ട്. ഉടൻ മറ്റു പരിശോധനകളും ഡോക്ടർ കൺസൽട്ടിങ്ങും കഴിഞ്ഞ് ആംബുലൻസിൽ ഹമദിന്റെ എമർജൻസി മെഡിക്കൽ കെയറിലെത്തിച്ചു. ഹൈ ഷുഗറും പിടിവിട്ട പ്രഷറും കൊളസ്ട്രോളുമായി ഒന്നുമറിയാതെ ജീവിച്ചുപോകുന്ന നിരവധി പേരെയാണ് വെള്ളിയാഴ്ച നടന്ന മെഡിക്കൽ ക്യാമ്പിൽ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
സ്വന്തം ആരോഗ്യം മറന്ന് പ്രവാസത്തിൽ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ നിരവധി പേർക്ക് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് അനുഗ്രഹമായി മാറിയതായി ‘യുനീഖ്’ വർക്കിങ് പ്രസിഡന്റും ക്യാമ്പിലെ നഴ്സുമാരെ നയിക്കുകയും ചെയ്യുന്ന മിനി ബെന്നി പറയുന്നു.
ഇവരുടെ നേതൃത്വത്തിൽ 70ഓളം നഴ്സുമാരാണ് വെള്ളിയാഴ്ച പകൽ മുഴുവൻ സേവന സന്നദ്ധരായി പ്രവർത്തിച്ചത്. വൈസ് പ്രസിഡന്റ് ലുത്ഫി കലമ്പനും നഴ്സുമാരുടെ സംഘത്തെ നയിക്കാൻ സജീവമായുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

