Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപാര-സാമ്പത്തിക മേഖലകളിലെ സഹകരണം

text_fields
bookmark_border
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വ്യാപാര-സാമ്പത്തിക മേഖലകളിലെ സഹകരണം
cancel
Listen to this Article

​ദോഹ: ഖത്തറിൽ സന്ദർശനം നടത്തുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ​കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലുള്ള സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള സന്നദ്ധത ഇരുവരും പ്രകടിപ്പിച്ചു. പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായി.

ഇന്ത്യ -ഖത്തർ സ്വതന്ത്ര വ്യാപാരകരാർ അടുത്തവർഷം മൂന്നാം പാദത്തോടെ യാഥാർഥ്യമാകുമെന്ന് ദോഹയിലെത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യ -ഖത്തർ സ്വതന്ത്ര കരാറുമായി ബന്ധപ്പെട്ട കുടുതൽ ചർച്ചകൾക്കായി ദോഹയിലെത്തിയ മന്ത്രി ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Union Minister Piyush Goyal meets Qatari Prime Minister
Next Story