Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​കേന്ദ്ര വിദേശകാര്യ...

​കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഖത്തർ സന്ദർശനത്തിന്​ തുടക്കമായി

text_fields
bookmark_border
V Muraleedharan
cancel
camera_alt

മൂന്നു ദിവസം മുമ്പ്​ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ -ഖത്തർ ജോയിന്‍റ്​ കമ്മിറ്റി യോഗത്തിനു ശേഷം ഖത്തർ തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ്​ ഹസൻ അൽ ഉബൈദ്​ലിക്കൊപ്പം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ (ഫയൽ ചിത്രം)

Listen to this Article

ദോഹ: ഇന്ത്യൻവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഖത്തർ സന്ദർശനത്തിന്​ ​ഞായറാഴ്ച തുടക്കമായി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ്​ മന്ത്രി ഖത്തറിലെത്തുന്നത്​. ​ഉച്ചയോടെ ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലിന്‍റെയും ഖത്തർ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉന്നത സംഘം സ്വീകരിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തിൽ ​ഞായറാഴ്ച വൈകുന്നേരം 6.30ന്​ ഇന്ത്യൻ കൾച്ചറൽ സെൻറർ നേതൃത്വത്തിൽ മന്ത്രിക്ക്​ ഇന്ത്യൻ കമ്യുണിറ്റിയുടെ സ്വീകരണം നൽകും. ഐ.സി.സി അശോകഹാളിലാണ്​ വിവിധ സംഘനകളുടെ കൂടി പങ്കാളിത്തത്തോടെ സ്വീകരണ പരിപാടി നടക്കുന്നത്​.

സന്ദർശനത്തിന്‍റെ ഭാഗമായി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ്​ അൽ മുറൈഖി, ശൂറാ കൗൺസിൽ സ്​പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിം എന്നിവരുമായി മന്ത്രി ഔദ്യോഗിക ​കൂടികാഴ്ച നടത്തും. ​തിങ്കളാഴ്ച ഉച്ച 2.30ന്​ ദോഹ എക്സിബിഷൻ ആന്‍റ്​ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആന്‍റ്​ വാച്ചസ്​ എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്​ഘാടനം ചെയ്യും.

തുടർന്ന്​ വൈകുന്നേരം ആറ്​ മണിക്ക്​ അൽ വക്​റയിൽ ഇന്ത്യൻ മത്സ്യതൊഴിലാളികളുമായി സംവദിക്കുന്ന മന്ത്രി, രാത്രി 7.30ന്​ ഏഷ്യൻ ടൗൺ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പ​ങ്കെടുക്കും. ഐ.സി.ബി.എഫ്​ നേതൃത്വത്തിലാണ്​ ഇന്ത്യൻ തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്​. മേയ്​ 10ന്​ രാവിലെ 11ന്​ ഖത്തറിന്‍റെ ലോകകപ്പ്​ വേദികളിലൊന്നായ അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയവും മന്ത്രി വി. മുരളീധരൻ സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanQatar visit
News Summary - Union Minister of State for External Affairs V Muraleedharan's visit to Qatar begins
Next Story