യുനീഖ് ക്രിക്കറ്റ് ലീഗിന് കൊടിയിറക്കം
text_fieldsയുനീഖ് ക്രിക്കറ്റ് ടൂർണമെന്‍റ് ജേതാക്കൾക്ക് അംബാസഡർ ട്രോഫി സമ്മാനിക്കുന്നു
ദോഹ: യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ നഴ്സുമാർക്കായി സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ഖത്തറിലെ വിവിധ ആശുപത്രികളിൽനിന്നുള്ള 16 ടീമുകളിലായി 230ൽ പരം നഴ്സുമാർ പങ്കെടുത്ത ടൂർണമെന്റിൽ ബർവ റോക്കേഴ്സ് ജേതാക്കളും ലെജൻസ് ക്യു.ആർ.സി റണ്ണർ അപ്പും ആയി.
പ്ലെയർ ഓഫ് ദ ടൂർണമെന്റായി അബ്ദുൽ ഷഹീദിനെയും ബെസ്റ്റ് ബാറ്റ്സ്മാനായി റസീൽ അമാനെയും മികച്ച ബൗളർ ആയി സാഹിൽ ബഷീറിനെയും ഫെയർ പ്ലേ അവാർഡിന് ടീം ബ്രേവ് വരിയേഴ്‌സിനെയും തിരഞ്ഞെടുത്തു. രണ്ടു ദിവസങ്ങളിലായി എം.ഐ.സി സ്പോർട്സ് കോംപ്ലക്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ഷെജി വലിയകത്തും ഐ.സി.ബി.എഫ് സെക്രട്ടറി സാബിത് സഹീറും ചേർന്ന് ഉത്ഘാടനം ചെയ്തു.
യുനീഖ് സ്പോർട്സ് മേധാവി നിസാർ ചെറുവത്തിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.സി.സി ക്രിക്കറ്റ് കോച്ച് ക്രിസ്റ്റഫർ രാജ, യുനീഖ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും കൈമാറി. അജ്മൽ ഷംസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

