Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ദി​യും പു​റ​ത്ത്;...

സൗ​ദി​യും പു​റ​ത്ത്; ത്രി​ല്ല​ർ പോ​രി​ൽ ഇ​ന്തോ​നേ​ഷ്യ

text_fields
bookmark_border
Under 23 Asian cup match
cancel
camera_alt

1. അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​ൽ സൗ​ദി​യും ഉസ്ബെ​കി​സ്താ​നും ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ നി​ന്ന്

2. ഇ​ന്തോ​നേ​ഷ്യ​യും ദ​ക്ഷി​ണ കൊ​റി​യ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ നി​ന്ന്

ദോ​ഹ: യൂ​ത്ത് ഫു​ട്ബാ​ളി​ന്റെ ഏ​ഷ്യ​ൻ ഫെ​സ്റ്റി​വ​ലാ​യി മാ​റി​യ അ​ണ്ട​ർ 23 ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക്വാ​ർ​ട്ട​റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സൗ​ദി​ക്ക് മ​ട​ക്ക ടി​ക്ക​റ്റ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​സ്ബെ​കി​സ്താ​ൻ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് സൗ​ദി​യെ വീ​ഴ്ത്തി​യ​ത്. ഇ​തോ​ടെ, ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നു പി​ന്നാ​ലെ, നി​ല​വി​ലെ ജേ​താ​ക്ക​ളും ഒ​ളി​മ്പി​ക്സ് ബ​ർ​ത്തും സെ​മി ഫൈ​ന​ലു​മി​ല്ലാ​തെ മ​ട​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ക​രു​ത്ത​രാ​യ ദ​​ക്ഷി​ണ കൊ​റി​യ​യെ അ​ട്ടി​മ​റി​ച്ച് ഇ​ന്തോ​നേ​ഷ്യ​യും സെ​മി​യി​ൽ ഇ​ടം പി​ടി​ച്ചു. ഫു​ൾ​ടൈ​മും എ​ക്സ്ട്രാ​ടൈ​മും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും ക​ട​ന്ന് സ​ഡ​ൻ ഡെ​ത്തി​ലും കൊ​ണ്ടും കൊ​ടു​ത്തും മു​ന്നേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 11-10 എ​ന്ന സ്കോ​റി​ലാ​യി​രു​ന്നു ഇ​ന്തോ​നേ​ഷ്യ​ൻ വി​ജ​യം. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​വ​രും 2-2ന് ​സ​മ​നി​ല പാ​ലി​ച്ചു. റാ​ഫേ​ൽ വി​ല്യം സ്ട്രി​ക്കി​ന്റെ ഇ​ര​ട്ട ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​ന്തോ​നേ​ഷ്യ കൊ​റി​യ​ക്കാ​രെ വി​ര​ട്ടി​യ​ത്.

ര​ണ്ടു ത​വ​ണ പി​ന്നി​ൽ നി​ന്ന ശേ​ഷം, സ​മ​നി​ല നേ​ടി ആ​ശ്വ​സി​ച്ചെ​ങ്കി​ലും എ​ക്സ്ട്രാ ടൈ​മി​ൽ പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ഷൂ​ട്ടൗ​ട്ടി​ൽ ക​ളി വീ​ണ്ടും മു​റു​കി. ആ​ദ്യ അ​ഞ്ച് കി​ക്കു​ക​ൾ ഇ​രു​വ​രും ഒ​രു പോ​ലെ വ​ല​യി​ലാ​ക്കി. ശേ​ഷം, സ​ഡ​ൻ ഡെ​ത്തി​ലെ ഭാ​ഗ്യ പ​രീ​ക്ഷ​ണം. ആ​ദ്യം ത​ന്നെ ഇ​രു​വ​ർ​ക്കും ഒ​രു​പോ​ലെ പി​ഴ​ച്ചു. പി​ന്നീ​ട്, അ​ഞ്ചു ഷോ​ട്ടും ല​ക്ഷ്യ​ത്തി​ൽ ത​ന്നെ. 12ാമ​ത്തെ കൊ​റി​യ​ൻ ഷോ​ട്ട് ഇ​ന്തോ​നേ​ഷ്യ​ൻ ഗോ​ളി ത​ട്ടി​യ​ക​റ്റി​യ​പ്പോ​ൾ, ഇ​ന്തോ​നേ​ഷ്യ​ക്ക് പി​ഴ​ച്ചി​ല്ല. ആ​വേ​ശം അ​ടി​മു​ടി ത്ര​സി​പ്പി​ച്ച അ​ങ്ക​ത്തി​നൊ​ടു​വി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ സെ​മി​ഫൈ​ന​ൽ ജൈ​ത്ര​യാ​ത്ര ഉ​റ​പ്പാ​യി. 29ന് ​ന​ട​ക്കു​ന്ന സെ​മി​യി​ൽ ഇ​ന്തോ​നേ​ഷ്യ​യും ഉ​സ്ബെ​കി​സ്താ​നും ത​മ്മി​ലാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under 23 Asian Cup
News Summary - Under 23 Asian cup
Next Story