അണ്ടർ 23 ഏഷ്യൻ കപ്പ്; ഖത്തർ x ജപ്പാൻ ക്വാർട്ടർ
text_fieldsഗ്രുപ്പ് ‘സി’യിലെ അവസാന മത്സരത്തിൽ കുവൈത്തും മലേഷ്യയും ഏറ്റുമുട്ടുന്നു
ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഖത്തർ ജപ്പാനെ നേരിടും. ഗ്രൂപ്പ് ‘എ’യിൽ നിന്നും ജേതാക്കളായാണ് ഖത്തർ ക്വാർട്ടറിൽ പ്രവേശിച്ചതെങ്കിൽ, ‘ബി’യിലെ രണ്ടാം സ്ഥാനക്കാരാണ് ജപ്പാൻ. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ക്വാർട്ടർ ഫൈനലിലെ മറ്റു മത്സരങ്ങളിൽ ഇറാഖ് -വിയറ്റ്നാമിനെയും ദക്ഷിണ കൊറിയ-ഇന്തോനേഷ്യയെയും ഉസ്ബെകിസ്താൻ സൗദി അറേബ്യയെയും നേരിടും. ചൊവ്വാഴ്ച നടന്ന മത്സരങ്ങളിൽ കുവൈത്ത് 2-1ന് മലേഷ്യയെയും, ഉസ്ബെകിസ്താൻ 3-0ത്തിന് വിയറ്റ്നാമിനെയും തോൽപിച്ചു. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അലിഷെർ ഒഡിലോവിന്റെ ഇരട്ട ഗോളുകൾ മികവിലാണ് ഉസ്ബെക് വിയറ്റ്നാമിനെ വീഴ്ത്തിയത്. രണ്ട് തോൽവി വഴങ്ങിയ കുവൈത്ത് ആശ്വാസ ജയത്തോടെ മടങ്ങി. വ്യാഴാഴ്ചയാണ് ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

