Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ദി​യെ വീ​ഴ്ത്തി...

സൗ​ദി​യെ വീ​ഴ്ത്തി ഇ​റാ​ഖ് ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
under 23 asian cup football match
cancel
camera_alt

അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​ൽ ജ​പ്പാ​ന്റെ സ​തോ​ഷി ത​നാ​ക​യും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഡോ​ങ് ജി​ൻ കി​മ്മും പ​ന്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ

ദോ​ഹ: അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​ൽ തു​ല്യ​ശ​ക്തി​ക​ൾ മാ​റ്റു​ര​ച്ച ഗ്രൂ​പ് ‘ബി’​യി​ലെ അ​ങ്ക​ത്തി​ൽ ജ​പ്പാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച് ദ​ക്ഷി​ണ കൊ​റി​യ ഗ്രൂ​പ് ജേ​താ​ക്ക​ളാ​യി. ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ങ്ക​ത്തി​ൽ ക​ളി​യു​ടെ 75ാം മി​നി​റ്റി​ൽ കിം ​മി​ൻ വൂ ​നേ​ടി​യ ഗോ​ളാ​ണ് ദ​ക്ഷി​ണ കൊ​റി​യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചൈ​ന യു.​എ.​ഇ​യെ 2-1ന് ​തോ​ൽ​പി​ച്ചു. സി ​വെ​ന്നി​ങ്, ലി​യു സു​റു​ൻ എ​ന്നി​വ​ർ ചൈ​ന​ക്കാ​യി സ്കോ​ർ ചെ​യ്തു. ഗ്രൂ​പ്പി​ൽ നി​ന്നും മൂ​ന്നി​ൽ മൂ​ന്നും ജ​യി​ച്ച് ദ​ക്ഷി​ണ കൊ​റി​യ ക്വാ​ർ​ട്ട​റി​ൽ അ​നാ​യാ​സം ഇ​ടം പി​ടി​ച്ച​പ്പോ​ൾ, ആ​റ് പോ​യ​ന്റു​മാ​യി ജ​പ്പാ​നും മു​ന്നേ​റി. ചൈ​ന​യും യു.​എ.​ഇ​യും പി​ന്ത​ള്ള​പ്പെ​ട്ടു.

ഗ്രൂ​പ് ‘സി’​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ സൗ​ദി​യെ അ​ട്ടി​മ​റി​ച്ച് ആ​റ് പോ​യ​ന്റു​മാ​യി ഇ​റാ​ഖ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ടം നേ​ടി. ര​ണ്ടു ക​ളി​യും ജ​യി​ച്ച സൗ​ദി നേ​ര​ത്തെ ത​ന്നെ മു​ന്നേ​റി​യി​രു​ന്നു. നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ൽ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കാ​മാ​യി​രു​ന്ന താ​യ്‍ല​ൻ​ഡ്, ത​ജി​കി​സ്താ​ന് മു​ന്നി​ൽ ​തോ​ൽ​വി വ​ഴ​ങ്ങി. അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ത​ജി​കി​സ്താ​ന്റെ ജ​യം. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത ഇ​റാ​ഖ്, സൗ​ദി​യെ 2-1ന് ​വീ​ഴ്ത്തി മു​ന്നേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IraqQatarUnder 23 Asian Cup football
News Summary - Under 23 Asian Cup
Next Story