അണ്ടർ 17 ഫുട്ബാൾ: സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
text_fieldsഇന്ത്യ അണ്ടർ 17 ടീം അംഗങ്ങൾ
ദോഹ: മേയിൽ നടക്കുന്ന അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബാളിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ദോഹയിൽ നടന്ന സന്നാഹ മത്സരത്തിൽ തോൽവി. ശനിയാഴ്ച ആസ്പയറിൽ നടന്ന സൗഹൃദ മത്സരത്തിൽ ഖത്തർ അണ്ടർ 17 ടീമാണ് 3-1ന് ഇന്ത്യൻ കൗമാര സംഘത്തെ തോൽപിച്ചത്. രണ്ടു സൗഹൃദ മത്സരങ്ങൾക്കായാണ് കോച്ച് ബിബിയാനോ ഫെർണാണ്ടസിനു കീഴിലുള്ള ഇന്ത്യൻ ടീം ദോഹയിലെത്തിയത്.
കളിയുടെ അഞ്ചാം മിനിറ്റിൽ എഥാൻ ഡെഫീന്യയുടെ ഗോളിലൂടെ ഖത്തർ മുന്നിലെത്തി. 30ാം മിനിറ്റിൽ ശാശ്വത് പൻവാർ സമനില ഗോൾ കുറിച്ചിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ രണ്ട് ഗോളുമായി ഖത്തർ മത്സരം തങ്ങളുടേതാക്കി. ഖാലിദ് അൽ ഷൈബി (61), മുഹമ്മദ് അൽ സിദ്ദിഖ് (89) എന്നിവരുടെ ബൂട്ടിൽനിന്നായിരുന്നു രണ്ട് ഗോളുകൾ പിറന്നത്.

