പുൽമേട്ടിൽ നിർമാണമാലിന്യം: മന്ത്രാലയം നടപടി സ്വീകരിച്ചു
text_fieldsദോഹ: പുൽമേട്ടിൽ അനധികൃത നിർമാണ മാലിന്യം തള്ളിയതിനെതിരെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടപടി സ്വീകരിച്ചു. മാലിന്യം തള്ളുന്നത് ചൂണ്ടിക്കാട്ടി ഒരാൾ പോസ്റ്റ് ചെയ്ത ട്വീറ്റിനെത്തുടർന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. നിയമം ലംഘിച്ച കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകി. പുൽമേട് നശിപ്പിച്ചതിന് അവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പുൽമേട് സ്വാഭാവിക നിലയിലേക്ക് പുനഃസ്ഥാപിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. ഉദ്യാനങ്ങളും പ്രകൃതിദത്ത റിസർവുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ചൂണ്ടിക്കാട്ടി. രാപ്പകൽ പ്രവർത്തിക്കുന്ന പട്രോളിങ്ങിലൂടെ ലംഘനം കണ്ടെത്തി നിയമം അനുശാസിക്കുന്ന പിഴകൾ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

