മുന്നറിയിപ്പില്ലാതെ സർവിസ് മുടക്കം അതി ഗുരുതരം -കെ.എം.സി.സി
text_fieldsഎയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുകൾ ജീവനക്കാരുടെ സമരത്തെ തുടര്ന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവം നിരുത്തരവാദപരമായ നടപടിയാണെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അടിയന്തര സാഹചര്യങ്ങളുള്ള നിരവധി യാത്രക്കാരുണ്ടായിരുന്ന സർവിസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ റദ്ദു ചെയ്തത്. വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷമാണ് മിക്കവരും സർവിസ് കാൻസലായ വിവരമറിയുന്നത്. ജോലിയിൽ പ്രവേശിക്കേണ്ടുന്ന അവസാന തീയതിയുള്ളവരും ബന്ധുക്കളുടെ രോഗവിവരമറിഞ്ഞ് അത്യാവശ്യമായി ടിക്കറ്റെടുത്ത് യാത്രക്കൊരുങ്ങിയവരുമൊക്കെയായി അനിവാര്യ സ്വഭാവമുള്ള യാത്രക്കാരുടെ ജീവിതം കൊണ്ടുള്ള കളിയാണ് ഇത്തരം നിരുത്തരവാദ ചെയ്തികളെന്നും ജീവനക്കാരുടെ വിഷയങ്ങൾ മുമ്പേ അറിയുന്ന വിമാനക്കമ്പനി അധികൃതർ അവ പരിഹരിക്കാൻ ശ്രമം നടത്താതെ ലാഘവ ബുദ്ധിയോടെ കണ്ടതാണ് പ്രവാസികൾക്ക് വളരെ പ്രയാസമുണ്ടാക്കിയ സംഭവത്തിനു കാരണമെന്നും കെ.എം.സി.സി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

