പ്രവാസികളിൽനിന്ന് ഉംറ ബുക്കിങ്ങില്‍ കുറവ്
text_fieldsദോഹ: രാജ്യത്തെ പ്രവാസികളിൽ നിന്ന് ഇൗ വർഷത്തെ ഉംറ തീർത്ഥാടകരുടെ എണ്ണത്തില്‍ വൻതോതിൽ കുറവ്. യാത്രാ ഏജന്‍സികളാണ് ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. വിവിധ കാരണങ്ങളാണ് ഇതിനുപിന്നിലെന്ന് പറയപ്പെടുന്നു.
ഒരേ വര്‍ഷം രണ്ട് തവണ ഉംറ നടത്തുന്നവര്‍ക്ക് രണ്ടായിരം റിയാൽ അടക്കണമെന്ന സൗദി അധികൃതരുടെ പുതിയ നിയമം വൻതോതിൽ ഉംറ തീർത്ഥാടകർക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. അതേസമയം റമദാനില്‍ സ്‌കൂള്‍ പരീക്ഷ നടക്കുന്നതും കുടുംബങ്ങളായി കഴിയുന്ന പ്രവാസികളെ ഉംറ തീർത്ഥാടനത്തിൽനിന്ന് പിൻതിരിപ്പിക്കുന്നതായും പറയപ്പെടുന്നു. എന്നാൽ സ്വേദശികൾക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ റമദാെൻറ അവസാനമാകുേമ്പാൾ, മക്ക, മദീന സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യ തവണ ഉംറ ചെയ്യുന്നതിനുള്ള വിസ നിരക്ക് 300 റിയാല്‍ മാത്രമാണ്. ഇപ്പോൾ 1,500 റിയാല്‍ മുതല്‍ 9,000 റിയാല്‍ വരെ വ്യത്യസ്ത ഉംറ പാക്കേജുകളുമായാണ് യാത്രാ ഏജന്‍സികള്‍ രംഗത്തുള്ളത്. ബസ് യാത്രക്ക് 1,800-^2000 റിയാലും വിമാനയാത്ര 5,500 റിയാലിനും 9,000 റിയാലിനുമിടക്കും ആണ്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ് ഇൗ നിരക്കുകൾ. കഴിഞ്ഞ വർഷം ഏകദേശം ബസ് യാത്രക്ക് 1,400-^1,800 റിയാലായിരുന്നു. വിമാനയാത്രക്കാകെട്ട കഴിഞ്ഞ വര്‍ഷമിത് 3,000 മുതല്‍ 7,000 റിയാല്‍ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
