ഖത്തറിൽ നിന്നുളള ഉംറ തീർത്ഥാടകർക്ക് അനുമതി നിഷേധിക്കുന്നതായി ആക്ഷേപം
text_fieldsദോഹ: കഴിഞ്ഞ മേയ് അഞ്ച് മുതൽ രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഖത്തറിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് സ്വൈര്യമായി ഉംറ ചെയ്യുന്നതിനുളള സാഹചര്യം സൗദി അധികൃതർ ഇനിയും ഒരുക്കുന്നില്ലെന്ന് രാജ്യത്തെ ഹജ്ജ്-ഉംറ കമ്പനികൾ വ്യക്തമാക്കി. കഴിഞ്ഞ റമദാൻ മുതൽ ആരംഭിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന ആക്ഷേപമാണ് കമ്പനികൾ ഉന്നയിക്കുന്നത്. ഉംറ വിസ പതിച്ച് നൽകുന്നതിന് ഖത്തറിൽ പ്രത്യേക സംവിധാനം ഇത് വരെ സൗദി അധികൃതർ ഒരുക്കാത്തത് വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ് ടിക്കുന്നത്.
അതിന് പുറമെ നേരിട്ട് സൗദി ജിദ്ദയിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ ഉംറ തീർഥാടനം വലിയ ചെലവ് വരുന്ന കർമമായി മാറി.
3000 റിയാലിന് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്. ഇത്രയും സംഖ്യ നൽകിയാൽ തന്നെ ഉംറക്ക് പോകാൻ കഴിയുമെന്ന ഒരു ഉറപ്പും കമ്പനികൾക്ക് നൽകാൻ കഴിയുന്നില്ല.
ഖത്തറിൽ നിന്നുള്ള കമ്പനികളോട് നല്ല രീതിയിൽ സഹകരിക്കുന്നതിന് സൗദി കമ്പനികൾക്ക് വിലക്ക് ഉണ്ടെന്നാണ് ഈ കമ്പനികൾ വ്യക്തമാക്കുന്നത്. ഖത്തറിൽ പ്രവർത്തിക്കുന്ന മുപ്പത് ഹജ്ജ്-ഉംറ കമ്പനികളാണ് തങ്ങളുെട പ്രവർത്തനം നിർത്തി വെച്ചിരിക്കുന്നത്. ഈ വർഷം 300 മില്യൻ റിയാൽ നഷ്ടമെങ്കിലും രാജ്യത്തെ കമ്പനികൾക്ക് ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
