Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉംറ തീർഥാടനം: 11...

ഉംറ തീർഥാടനം: 11 ഏജൻസിക്കൾക്ക്​ അനുമതി

text_fields
bookmark_border
ഉംറ തീർഥാടനം: 11 ഏജൻസിക്കൾക്ക്​ അനുമതി
cancel

ദോഹ: ഖത്തറിൽനിന്നുള്ള ഉംറ തീർഥാടനത്തിനായി 11 ഏജൻസികൾക്ക്​ അനുമതി നൽകിയതായി മതകാര്യ മന്ത്രാലയം ഹജ്ജ്​ -ഉംറ വകുപ്പു മേധാവി അലി സുൽത്താൻ അൽ മിസ്​ഫിരി അറിയിച്ചു. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച്​ 'ദ പെനിൻസുല' പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. 11 അംഗീകൃത ഉംറ ഓപറേറ്റർമാരുടെ വിവരങ്ങൾ മതകാര്യ മന്ത്രാലയം വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചതായും അറിയിച്ചു. തീർഥാടകർക്കുള്ള നിർദേശവും അദ്ദേഹം വിശദീകരിച്ചു. സൗദിയിൽ പ്രവേശിക്കുന്നതിന്​ 72 മണിക്കൂർ മുമ്പായി മുഖീം പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം. വാക്​സിനേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മുഖീമിൽ നൽകണം. കൂടാതെ, തവക്കല്‍ന, ഇഅ്തമര്‍ന ആപുകളിലും രജിസ്​റ്റര്‍ ചെയ്​ത് ഉംറ നിര്‍വഹിക്കുന്നതിനും ഹറമില്‍ അഞ്ചുനേരം നമസ്‌കാരം നിര്‍വഹിക്കുന്നതിനും ഇലക്​ട്രോണിക്​ പെർമിറ്റ്​ വാങ്ങണം. എന്തെങ്കിലും സാങ്കേതിക പ്രയാസങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ സൗദിയിലെ ഇനായ ഓഫിസുമായി ബന്ധപ്പെട്ട് ഇ- ബ്രേസ് ലെറ്റ് സ്വന്തമാക്കണം. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഖത്തർ പൗരന്മാരും പ്രവാസികളും ഈ നിർദേശങ്ങൾ പിന്തുടരണമെന്നും അൽ മിസ്​ഫിരി പറഞ്ഞു.

അംഗീകൃത ടൂർ ഓപറേറ്റർമാർ മുഖേന മാത്രമേ തീർഥാടനം നടത്താൻ കഴിയൂ എന്ന്​ അദ്ദേഹം അറിയിച്ചു. കോവിഡ്​ സാഹചര്യത്തിൽ ഉംറ തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാനായി പ്രതിനിധി സംഘം സൗദി സന്ദർശിച്ചതായും, ഇതുസംബന്ധിച്ച മാറ്റങ്ങൾ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉംറ തീർഥാടനം ആഗ്രഹിക്കുന്നവർക്ക്​ ഹോട്​ലൈൻ നമ്പറായ 132ൽ ബന്ധപ്പെടാമെന്നും സൗദിയിലാണെങ്കിൽ ജിദ്ദയിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാമെന്നും അറിയിച്ചു. അംഗീകൃത ഉംറ ​ഓപറേറ്റേഴ്​സ്​: തയ്ബ ഫോര്‍ ഹജ്ജ് ആൻഡ്​​ ഉംറ, അന്‍സാര്‍ ഫോര്‍ ഹജ്ജ് ആൻഡ്​​ ഉംറ, ബിന്‍ ദര്‍വീഷ് ഫോര്‍ ഹജ്ജ് ആൻഡ്​​ ഉംറ, അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആൻഡ്​​​ ഉംറ, അല്‍ ഖുദ്​സ്​ ഫോര്‍ ഹജ്ജ്-ഉംറ ആൻഡ്​​ ടൂറിസം, നുസൂക് ഫോര്‍ ഹജ്ജ് ആൻഡ്​​ ഉംറ, ലബ്ബൈക് ഫോര്‍ ഹജ്ജ് ആൻഡ്​​ ഉംറ, ഡോറാത്ത് മക്ക ഫോര്‍ ഹജ്ജ് ആൻഡ്​​​ ഉംറ, ഹാതിം ഫോര്‍ ഹജ്ജ് ആൻഡ്​​​ ഉംറ, അല്‍ നൂര്‍ ഫോര്‍ ഹജ്ജ് ആൻഡ്​​​ ഉംറ, അല്‍ ഹമ്മാദി ഫോര്‍ ഹജ്ജ് ആൻഡ്​​​ ഉംറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarPermission Letter
News Summary - Umrah Pilgrimage: Permission for 11 agencies
Next Story