പ്രവാസ ലോകത്തിെൻറ കൈയടി നേടി ഉമ്മൻചാണ്ടി മടങ്ങി
text_fieldsദോഹ: ഖത്തറിെൻറ മലയാളി പ്രവാസി സമൂഹങ്ങൾക്കിടയിൽ അടയാളപ്പെടുത്തപ്പെട്ടതായി കേരളത്തിെൻറ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സന്ദർശനം. പ്രതിപക്ഷത്തെ എം.എൽ.എ മാത്രമാണ് ഇപ്പോഴെങ്കിലും അതിെൻറ പരിമിതിെയാന്നും സന്ദർശന വേളയിൽ കണ്ടില്ല. ഖത്തർ പ്രധാനമന്ത്രിയെയും ഇന്ത്യൻ അംബാസഡറെയും േനരിൽ കണ്ട് ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായതിെൻറ ചാരിതാർത്ഥ്യവും ഉമ്മൻചാണ്ടിക്കുണ്ടായി.
മുൻ മുഖ്യമന്ത്രി എന്ന നിലക്ക് മാത്രമല്ല സംസ്ഥാനത്തെ മികച്ച രാഷ്ട്രീയ നേതാവ് എന്ന സ്ഥാനത്തിന് കാര്യമായ ഉലച്ചിൽ തട്ടിയിട്ടില്ല എന്ന വസ്തുതയും ഇൗ സന്ദർശനവേളയിലും തെളിയിക്കപ്പെട്ടു. രണ്ടുദിവസം മാത്രമുള്ള സന്ദർശനമായിട്ടും അദ്ദേഹം പെങ്കടുത്ത പരിപാടികൾ നിരവധിയായിരുന്നു. പതിനഞ്ചോളം പരിപാടികൾ എന്നാണ് അറിയിച്ചിരുന്നതെങ്കിലും അവയുടെ എണ്ണം ഇരുപതോളമായി. ആദ്യദിവസത്തെ ശ്രദ്ധേയ കൂടിക്കാഴ്ച്ച ഖത്തർ പ്രധാനമന്ത്രിയുമായുളളതായിരുന്നു. കേരളത്തിെൻറ മുൻ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ സ്കൂളുകളിൽ ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇൗ വിഷയത്തിൽ അനുഭവപൂർണ്ണമായ പരിഗണന ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നൽകിയതായാണ് അദ്ദേഹം വാർത്താലേഖകരെ അറിയിച്ചത്. രാജ്യത്തെ മൂന്ന് ആശുപത്രികളിൽ കഴിയുന്ന മലയാളികളായ രോഗികെള സന്ദർശിക്കാൻ കഴിഞ്ഞതും എടുത്തുപറയേണ്ടതാണ്. ഇതിനുപുറമെ, ഗ്രൂപ്പ് പോരിലും അലസതയിലും കഴിയുന്ന ‘ഇൻകാസി’െൻറ പ്രവർത്തനങ്ങളെ പുനർജീവിപ്പിക്കാനും ഉമ്മൻചാണ്ടിയുടെ സന്ദർശനത്തിന് കഴിഞ്ഞു.
മലയാളി വ്യവസായികൾ, പ്രവാസി പ്രമുഖർ തുടങ്ങിയവരുമായെല്ലാം അനൗപചാരിക ചർച്ചകളും കൂടിക്കാഴ്ച്ചകളും നടത്താനും കഴിഞ്ഞു. ഇതിന് പുറമെ ജനകീയമായ പരിപാടികളായിരുന്നു അദ്ദേഹം പെങ്കടുത്ത ചടങ്ങുകളെല്ലാം. പരിപാടികൾക്ക് മുമ്പും ശേഷവും അദ്ദേഹത്തിന് ഹസ്തദാനം നൽകാനും സെൽഫി എടുക്കാനും അനുഭാവികളുടെ മൽസരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
