ദേശീയ രാഷ്ട്രീയത്തിൽ മതേതര ശക്തികളുടെ കൂട്ടായ്മ ഉയർന്നുവന്നേ മതിയാകൂ-ഉമ്മൻചാണ്ടി
text_fieldsദോഹ :ദേശീയ രാഷ്ട്രീയത്തിൽ മതേതര ശക്തികളുടെ കൂട്ടായ്മ ഉയർന്നുവന്നേ മതിയാകൂ അതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. രണ്ടു ദിവസത്തെ ദോഹ സന്ദർശനത്തിെൻറ സമാപനമായി എം. ഇ. എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇൻകാസ് ഒരുക്കിയ കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വളർന്നു വരുന്ന ചിന്താ ഗതികൾ വിഭാഗീയത സൃഷ്ടിച്ചു ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ജനാധിപത്യത്തെയും ജനതയുടെ സ്വാതന്ത്ര്യത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ മറ്റു അഭിപ്രായ വിത്യാസങ്ങളെല്ലാം മാറ്റിവെച്ചു മതേതര ശക്തികളെല്ലാം ഒന്നിച്ചു നിൽക്കേണ്ട കാലമാണിതെന്നും അതിനു നേതൃത്വം നല്കാൻ കോൺഗ്രസ് മുൻകൈ എടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ദോഹ സന്നർശന വേളയിൽ ഖത്തർ പ്രധാനമന്ദ്രിയെ കാണാൻ സാധിച്ചത് വലിയകാര്യമാണെന്നും അദ്ദേഹം ഇന്ത്യക്കാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇവിടത്തെ ഇന്ത്യക്കാർക്ക് ലഭിച്ച ഒരംഗീകാരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിെൻറ വികസനത്തിന് തടസ്സമായി നില്കുന്നത് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള എതിർപ്പുകളാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് എന്നാൽ രാഷ്ട്രീയപാർട്ടികൾക്കു അതീതമായി ചില സംഘടനകളുടെ എതിർപ്പാണ് ബുധിമുട്ടുകളുണ്ടാക്കുന്നതെന്നും അതിനെ അതിജീവിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വമുൾപ്പെടെ എല്ലാവരുമായും ചർച്ച ചെയ്ത് അവരുടെ അനുമതിയോടെയാണ് പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു ഒരു ബാധ്യതയും ഉത്തരവാദിത്തവും ഇനി ഏറ്റെടുക്കേണ്ട എന്ന് താൻ തീരുമാനിച്ചത് .
അതിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു ഇത് ആരെയും ധിക്കരിക്കലോ അഹങ്കരിക്കലോ അല്ല ജനാതിപത്യ മര്യാദകൾ പാലിക്കുക മാത്രമാണ്. ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കെ കെ ഉസ്‍മാൻ അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി മാരായ പി ടീ അജയ്‌മോഹൻ , മറിയാമ്മ ചെറിയാൻ , മുൻ കോഴിക്കോട് ഡി സി സി പ്രസിഡണ്ട് കെ സി അബു ,സിദ്ദിഖ് പുറയിൽ, നാരായണൻ കരിയാട്, ജോപ്പച്ചൻ തെക്കേക്കൂറ്റ് , മുഹമ്മദ് അലി പൊന്നാനി , ഷാജി തെൻ മഠം എന്നിവർ സംസാരിച്ചു .ഇൻകാസ് ഇന്റെ ഉപഹാരം ജെ കെ മേനോൻ ഉമ്മൻചാണ്ടിക്ക് നൽകി ,
കെ സ് വർഗീസ് , രാജൻ തളിപ്പറമ്പ്, ബാലഗോപാലൻ, മുസ്തഫ കൊയിലാണ്ടി സൈദ് മൊഹമ്മദ് അഷ്‌റഫ് വടകര എന്നിവരെ ചടങ്ങിൽ ആദരിച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.