ഉമ്പായി അനുസ്മരണവും ഗസൽസന്ധ്യയും
text_fieldsഉമ്പായിയുടെ മകൾ ശൈലജ നിഷാദിന് ഷാനവാസ് ഖാലിദ് ഉപഹാരം സമർപ്പിക്കുന്നു. ജില്ല ആക്ടിങ് പ്രസിഡന്റ് സുഹൈബ്, ജനസേവനവിഭാഗം സെക്രട്ടറി മുഹമ്മദ് കുഞ്ഞി, അനീസ് മാള എന്നിവർ സമീപം
ദോഹ: എറണാകുളം ജില്ല കൾച്ചറൽ ഫോറം നേതൃത്വത്തിൽ ഉമ്പായി അനുസ്മരണവും ഗസൽസന്ധ്യയും സംഘടിപ്പിച്ചു. ഗസൽ എന്ന സംഗീതരൂപത്തെ മലയാളികൾക്കിടയിൽ സുപരിചിതമാക്കി ആസ്വാദനത്തിന്റെ പുതിയ മാനംതീർത്ത മലയാളത്തിന്റെ പ്രിയപ്പെട്ട ഗസൽ ഗായകൻ ഉമ്പായിയെ അദ്ദേഹം അർഹിക്കുംവിധം മലയാളി അനുസ്മരിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രെസിഡന്റ് ഷാനവാസ് ഖാലിദ് അനുസ്മരിച്ചു.
നുഐജയിലുള്ള കൾച്ചറൽ ഫോറം ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ ഉമ്പായിയുടെ മകൾ ഷൈലജ നിഷാദ് മുഖ്യാതിഥിയായിരുന്നു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് ഷൈലജ നിഷാദിന് ജില്ല കമ്മിറ്റിയുടെ ഉപഹാരം സമർപ്പിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി അനീസ് മാള ആശംസയർപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഷൈലജ നിഷാദ് നിർവഹിച്ചു. നൂർജഹാൻ ഫൈസലിനെ ആദരിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉപഹാരസമർപ്പണം നടത്തി.
തുടർന്ന് ഉമ്പായിയുടേതുൾപ്പെടെയുള്ള ഗസലുകൾ കോർത്തിണക്കിക്കൊണ്ട് നടന്ന ഗസൽസന്ധ്യ ശ്രദ്ധേയമായി. സൈഫുദ്ദീൻ, പി.എ.എം. ഷരീഫ്, സുൽത്താന എന്നിവർ നേതൃത്വം നൽകി. ജില്ല ആക്ടിങ് പ്രസിഡന്റ് ശുഐബ് മുഹമ്മദ് ആമുഖഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി അജ്‌മൽ സാദിഖ് നന്ദി പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് സലീം, കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ, നിസ്‌താർ കളമശ്ശേരി, അജാസ്, ഹനാൻ, ഷാജഹാൻ, ഷാഹിദ് ഖാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

