Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എം.എ.ഐ കായികമേള ഇന്ന്
text_fieldsbookmark_border
ദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി (യു.എം.എ.ഐ) നടത്തുന്ന സ്പോർട്സ് മീറ്റ് നാളെ ഐൻ ഖാലിദ് ദോഹ ബ്രിട്ടീഷ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന മീറ്റിൽ ഫുട്ബാൾ, കബഡി, വടംവലി, ഹൈ കിക്ക്, പ്ലാങ്ക്, പുഷ്അപ്, പഞ്ചഗുസ്തി തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറും. അക്കാദമിയിലെ വിദ്യാർഥികൾക്ക് മാത്രമായി നടത്തുന്ന മീറ്റിൽ വിവിധ രാജ്യങ്ങളിലെ ആയിരത്തോളം വിദ്യാർഥികൾ മത്സരിക്കും.
Next Story

