യു.എം.എ.ഐ പഞ്ചഗുസ്തി മത്സരം
text_fieldsയു.എം.എ.ഐ 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച ഇന്റർനാഷനൽ പഞ്ച ഗുസ്തി മത്സരത്തിൽനിന്ന്
ദോഹ: യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റർനാഷനൽ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു. ഖത്തറിലെ പഞ്ച ഗുസ്തി കോഓഡിനേഷൻ ടീമായ അവാഖുമായി സഹകരിച്ചു പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്കൂളിൽ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പേർ മത്സരിച്ചു. യു.എം.എ.ഐ ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ മുഖ്യ സ്പോൺസർ ഏജീ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി ജെയിംസ് രാജ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ അഡ്മിൻ ആൻഡ് കോർപറേറ്റ് സപ്പോട്ടർ അസീസ് ഹാജി എടച്ചേരി എന്നിവർ മുഖ്യാതിഥികളായി.
അവാഖ് പ്രസിഡന്റ് മുജീബ് റഹ്മാൻ, അഡ്വൈസറി ബോർഡ് മെംബർ ജോജു കൊമ്പൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. യു.എം.എ.ഐ ടെക്നിക്കൽ കോഓഡിനേറ്റർ ഫൈസൽ സി.എം., കളരി ചീഫ് എക്സാമിനർ ഇസ്മായിൽ ഗുരുക്കൾ വാണിമേൽ, അവാഖ് ജനറൽ സെക്രട്ടറി സജ്ജാദ് പി.കെ., കുങ്ഫു കോഓഡിനേറ്റർ നിസാമുദ്ദീൻ വി.ടി. മുയിപ്പോത്ത്, അസി. കോഓഡിനേറ്റർ ശരീഫ് തിരുവള്ളൂർ, കരാട്ടെ കോഓഡിനേറ്റർ ജാബിർ സി.എം., അസിസ്റ്റന്റ് കോഓഡിനേറ്റർ ഹനീഫ മുക്കാളി, കളരി കോഓഡിനേറ്റർ ലത്തീഫ് കടമേരി, പ്രോഗ്രാം കോഓഡിനേറ്റർ നൗഫൽ തിക്കോടി, മുഈസ് മുയിപ്പോത്ത്, സി.കെ. ഉബൈദ്, അബ്ദുല്ല പൊയിൽ, ജുബിൻ സാമുവൽ, നിജോ, ഫൈസൽ പി.കെ. എന്നിവർ നേതൃത്വം നൽകി.
70 കിലോഗ്രാമിൽ ചുവടെയുള്ള വിഭാഗത്തിൽ റിന്റോ ജോസ് (ഇന്ത്യ), മുഹമ്മദ് അവൈസ് മിയാൻ (പാകിസ്താൻ), ആഷിക് മത്തത്ത് (ഇന്ത്യ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 70 -80 കിലോ വരെയുള്ള വിഭാഗത്തിൽ മുഹമ്മദ് ഇസ്മായിൽ (പാകിസ്താൻ), നജം (സിറിയ), മുഹമ്മദ് (സിറിയ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 80-90 കിലോ വരെയുള്ള വിഭാഗത്തിൽ അബ്ദുൽ സലിം (ഇന്ത്യ), യാസിൻ അറഫാത്ത് (ബംഗ്ലാദേശ്), അബ്ദുല്ല ഫാറൂഖ് (പാകിസ്താൻ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തൊണ്ണൂറു കിലോഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മുഹമ്മദ് റാസി സി.എം., ഫിറോസ് എം.കെ. (ഇന്ത്യ), ഡേവിസ് അക്കിടി (നൈജീരിയ) എന്നിവർ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

