Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉരീദു കപ്പ് ദുഹൈലിന്...

ഉരീദു കപ്പ് ദുഹൈലിന് ഫൈ​ന​ലി​ൽ ഉം ​സ​ലാ​ൽ

text_fields
bookmark_border
ureedu cup
cancel
camera_alt

ഉ​രീ​ദു ക​പ്പ് ജേ​താ​ക്ക​ളാ​യ ദു​ഹൈ​ൽ എ​ഫ്.​സി

ദോ​ഹ: പ്ര​ഥ​മ ഉ​രീ​ദു ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ടം അ​ൽ ദു​ഹൈ​ൽ എ​ഫ്.​സി​ക്ക്. ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഉം ​സ​ലാ​ൽ എ​ഫ്.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് ദു​ഹൈ​ൽ പ്ര​ഥ​മ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ​ത്. ക​ളി​യു​ടെ 37ാം മി​നി​റ്റി​ൽ ദ​ക്ഷി​ണ കൊ​റി​യ മ​ധ്യ​നി​ര താ​രം നാം ​താ ഹി​യു​ടെ വ​ക​യാ​യി​രു​ന്നു വി​ജ​യ ഗോ​ൾ. ഇ​രു ടീ​മു​ക​ളും ബ​ലാ​ബ​ലം മ​ത്സ​രി​ച്ച ക​ളി​യി​ൽ പ​ന്ത​ട​ക്ക​ത്തി​ന്റെ മു​ൻ​തൂ​ക്കം ദു​ഹൈ​ലി​നാ​യി​രു​ന്നു. ഗോ​ൾ​കീ​പ്പ​ർ ഷി​ഹാ​ബ് അ​ൽ അ​തി​യു​ടെ പ്ര​ക​ട​നം ടീ​മി​ന് വി​ജ​യം സ​മ്മാ​നി​ച്ചു. സീ​സ​ണി​ൽ മി​ന്നു​ന്ന ഫോ​മി​ൽ തു​ട​രു​ന്ന ദു​ഹൈ​ൽ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് സീ​സ​ണി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണി​പ്പോ​ൾ.

അ​മീ​ർ ക​പ്പ്, ഖ​ത്ത​ർ ക​പ്പ് എ​ന്നി​വ​യി​ലും മി​ക​ച്ച നി​ല​യി​ലു​ള്ള ടീ​മി​ന് ആ​ഭ്യ​ന്ത​ര സീ​സ​ണി​ലെ നാ​ലു കി​രീ​ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണി​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ ദേ​ശീ​യ ടീം ​കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സും എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DuhailUm SalalUreedu Cup
News Summary - Um Salal in final of Ureedu Cup Duhail
Next Story