ഖത്തർ വിമാനങ്ങൾക്ക് 19 മുതൽ ബ്രിട്ടെൻറ വിലക്ക്
text_fieldsദോഹ: മാർച്ച് 19 മുതൽ ഖത്തറിൽനിന്നുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടൻ വിലക്കി. കോവിഡ് സാഹചര്യത്തിൽ യാത്രവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ബ്രിട്ടൻ ഖത്തറിനെയും ഉൾെപ്പടുത്തിയതോടെയാണിത്. വെള്ളിയാഴ്ച അതിരാവിലെ മുതൽ ഖത്തറിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കുമാണ് വിലക്കേർെപ്പടുത്തിയിരിക്കുന്നത്.
ബ്രിട്ടെൻറ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ, ഇത്യോപ്യ, ഒമാൻ, സോമാലിയ രാജ്യങ്ങളെയാണ് ബ്രിട്ടൻ പുതുതായി റെഡ്ലിസ്റ്റിൽ ഉൾെപ്പടുത്തിയിരിക്കുന്നത്. എന്നാൽ പോർചുഗൽ, മൊറീഷ്യസ് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. മാർച്ച് 19ന് പുലർച്ച നാലുമുതൽ ഖത്തറിൽനിന്നുള്ള എല്ലാ നേരിട്ടുള്ള വിമാനങ്ങളും നിരോധിച്ചിരിക്കുന്നുവെന്നാണ് ബ്രിട്ടൻ അധികൃതരുടെ അറിയിപ്പ്.
കഴിഞ്ഞ 10 ദിവസമായി ഖത്തറിലുള്ളവർ, ഖത്തർ വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്കും ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയില്ല. ഇക്കാര്യം ഖത്തറിലെ ബ്രിട്ടീഷ് എംബസിയും ട്വീറ്റ് െചയ്തിട്ടുണ്ട്. ഖത്തറിൽനിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും ബ്രിട്ടനിൽ താമസാനുമതിയുള്ള മറ്റ് രാജ്യക്കാരും ബ്രിട്ടനിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം.നിലവിൽ ഖത്തറിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വരവാണ് ഉള്ളത്. കൊറോണ വൈറസിെൻറ ഏറെ മാരകമായ ബ്രിട്ടൻ വകഭേദം ഖത്തറിൽ ആശങ്ക ഉയർത്തുകയാണ്. ദിനേന രോഗികൾ വർധിക്കുന്നു. ആശുപത്രിയിലാകുന്നവരുടെയും ആരോഗ്യസ്ഥിതി വഷളായി അടിയന്തരവിഭാഗത്തിൽ പ്രവേശിക്കുന്നവരുടെയും എണ്ണം കൂടിവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.