നിലമ്പൂരിൽ യു.ഡി.എഫ് വിജയം ഉറപ്പാക്കും -പ്രവാസി വെൽഫെയർ
text_fieldsദോഹ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നിലമ്പൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനംചെയ്ത പരിപാടിയിൽ പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവാസി വെൽഫെയർ മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര ചർച്ചകൾക്ക് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം, പ്രവാസി വെൽഫെയർ ഖത്തർ വൈസ് പ്രസിഡന്റ് റഷീദലി എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സബക് അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് സ്വാഗതം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

