രാജ്യത്തൊരു ദ്വീപ്; അവിടെ 3000 താമസക്കാർ
text_fieldsദോഹ: യു ഡി സി(യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി)യുടെ ജിവാൻ ദ്വീപ് നിർമ്മാണ പദ്ധതി രൂപരേഖ പ്രകാശനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി നിർവഹിച്ചു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ആരംഭിച്ച ഏഴാമത് സിറ്റിസ്കേപ്പ് ഖത്തർ പ്രദർശനത്തിെൻറ ഉദ്ഘാടനത്തിന് ശേഷമാണ് ജിവാൻ ദ്വീപ് പദ്ധതി പ്രകാശനം ചെയ്തത്. യു ഡി സിയുടെ മെഗാ റിയാൽ എസ്റ്റേറ്റ് പദ്ധതിയായ ദ്വീപിന് 2.5 ബില്യൻ റിയാലാണ് ചെലവ് കണക്കാക്കുന്നത്.
നാല് ലക്ഷം ചതുരശ്രമീറ്ററിൽ പേൾ ഖത്തറിനോട് ചേർന്നാണ് യു ഡി സി ജിവാൻ ദ്വീപ് നിർമ്മിക്കുന്നത്. 2021ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ദ്വീപിൽ 3000 താമസക്കാരെയും 6000 സന്ദർശകരെയും ഉൾക്കൊള്ളാൻ സാധിക്കും. പ്രദർശനം ഉദ്ഘാടനത്തിന് ശേഷം വിവിധ പവലിയനുകൾ സന്ദർശിച്ച പ്രധാനമന്ത്രി ഖത്തർ റെയിൽ വിവിധ കമ്പനികളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങിലും സംബന്ധിച്ചു. ഗതാഗത വാർത്താവിതരണ വകുപ്പ് മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയും ചടങ്ങിൽ പങ്കെടുത്തു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ വ്യത്യസ്തമായ വികസന പദ്ധതികളെയും മറ്റുപദ്ധതികളെയും പിന്തുണക്കുന്നതിലൂടെയും േപ്രാത്സാഹിപ്പിക്കുന്നതിലൂടെയും ദേശീയ സമ്പത്തിന് പിന്തുണ നൽകാൻ സിറ്റിസ്കേപ്പിന് സാ ധിക്കുന്നുവെന്ന് ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. യു ഡി സിക്ക് പുറമേ, എസ്ദാൻ ഹോൾഡിംഗ് ഗ്രൂപ്പ്, ഖത്തരി ഡയർ, ബർവ റിയൽ എസ്റ്റേറ്റ്, മുശൈരിബ് േപ്രാപ്പർട്ടീസ്, റീജൻസി ഹോൾഡിംഗ് ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
558 അപ്പാർട്ട്മെൻറുകളും 26 വാട്ടർ ഫ്രണ്ട് വില്ലകളും 21 ബീച്ച് ഫ്രണ്ട് വില്ലകളുമടക്കം ദ്വീപിൽ 611 താമസ യൂണിറ്റുകളാണ് നിർമ്മിക്കുന്നതെന്നും ഇതോടൊപ്പം ആറ് ദ്വീപ് വില്ലകളും നിർമ്മിക്കുന്നുണ്ടെന്നും യു ഡി സി ചെയർമാൻ തുർകി ബിൻ മുഹമ്മദ് അൽ ഖാതിർ പറഞ്ഞു. യു ഡി സിയുടെ അഞ്ച് വർഷത്തേക്കുള്ള 5.5 ബില്യൻ റിയാലിെൻറ പദ്ധതിയിലാണ് 2.5 ബില്യൻ റിയാലിെൻറ ജിവാൻ ദ്വീപ് ഉൾപ്പെടുന്നതെന്ന് യു ഡി സി സി ഇ ഒ ഇബ്രാഹിം ജാസിം അൽ ഉഥ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
