ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന വിസ്മയക്കാഴ്ച ഇന്ന് ദൃശ്യമാവും
text_fieldsദോഹ: ആകാശ നിരീക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കാന്‍ ചന്ദ്രനും ശുക്രനും വളരെ അടുത്തത്തെുന്നു. ഇന്ന് സൂര്യാസ്തമയത്തിന് ശേഷം പ്രാദേശിക സമയം 5.34ന് ചന്ദ്രന് 4.1 ഡിഗ്രി വടക്ക് ഭാഗത്തായാണ് ശുക്രന്‍ പ്രത്യക്ഷപ്പെടുക. സൂര്യനുശേഷം ഏറ്റവും തിളക്കമേറിയ ആകാശഗോളങ്ങളാണ് ചന്ദ്രനും ശുക്രനുമെന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഗോളശാസ്ത്ര ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് ആകാശഗോളങ്ങളെ നിരീക്ഷിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും ഡിജിറ്റല്‍ ക്യാമറകളുപയോഗിച്ച് ഇവയുടെ നല്ല ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ഡോ. ബെഷീര്‍ മര്‍സൂഖും ഡോ. മുഹമ്മദ് അല്‍ അന്‍സാരിയും പറഞ്ഞു. വീനസിനെ മോര്‍ണിങ്, ഈവനിങ് നക്ഷത്രമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇരു ഗോളങ്ങളെയും ഒന്നിച്ചുകാണുന്ന ആകാശക്കാഴ്ച രാത്രി 8.38ന് ചന്ദ്രന്‍ അസ്തമിക്കുന്നതോടെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
