ഖത്തർ എയർവേയ്സ് ടിക്കറ്റുകൾക്ക് രണ്ട് വർഷം വരെ കാലാവധി
text_fieldsദോഹ: ടിക്കറ്റുകൾക്ക് രണ്ട് വർഷം വരെ കാലാവധി പ്രഖ്യാപിച്ച് ലോകത്തെ മുൻനിര എയർലൈൻസായ ഖത്തർ എയർവേയ്സ്. കോവിഡ്–19 പശ്ചാത്തലത്തിൽ യാത്രക്കാർക്കിടയിൽ ഏറെ ആത്മവിശ്വാസവും ആശ്വാസവും പകരാൻ ഖത്തർ എയർവേയ്സിെൻറ പുതിയ പ്രഖ്യാപനം സഹായിക്കും.
2020 സെപ്റ്റംബർ 30ന് മുമ്പായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും നേരത്തെ ബുക്ക് ചെയ്തവർക്കും ഖത്തർ എയർവേയ്സിെൻറ ഈ ആനുകൂല്യം ലഭിക്കും. ഖത്തർ എയർവേയ്സിെൻറ വെബ്സൈറ്റിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ ടിക്കറ്റെടുത്തവർ ടിക്കറ്റ് സൂക്ഷിക്കണം. ടിക്കറ്റ് ഇഷ്യു ചെയ്ത തിയതി മുതൽ രണ്ട് വർഷം വരെ ഏത് ദിവസവും യാത്രക്ക് ടിക്കറ്റ് നിയമസാധുതയുണ്ട്.
ടിക്കറ്റുകളിൽ മാറ്റം വരുത്തുന്നതിന് ഖത്തർ എയർവേയ്സിെൻറ ഓഫിസുകളുമായോ കോൺടാക്ട് സെൻററുകളുമായോ ബന്ധപ്പെടണം. ടിക്കറ്റിെൻറ തിയതികളിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റം വരുത്താനും സാധിക്കും.
യാത്ര ചെയ്യാനുള്ള സ്ഥലം, തിയതി എന്നിവ എത്ര തവണ വേണമെങ്കിലും സൗജന്യ നിരക്കിൽ മാറ്റം വരുത്താനാകും. നേരത്തെ നിശ്ചയിച്ച സ്ഥലത്ത് നിന്നും 5000 മൈൽ പരിധിയിലെ ഏത് സ്ഥലത്തേക്ക് വേണമെങ്കിലും ഡെസ്റ്റിനേഷൻ മാറ്റാനും സാധിക്കും.
ഈ ടിക്കറ്റുകൾ ക്യൂമൈൽസിനായി ഉപയോഗിക്കാം. ഒരു ഡോളറിന് 100 ക്യൂമൈൽസ് പോയൻറ് നിരക്കിൽ ലഭിക്കും. ഇത് മൂന്ന് വർഷത്തേക്ക് ഉപയോഗിക്കാനും സാധിക്കുമെന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കുന്നു.
കോവിഡ്–19 പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സർവിസുകൾ ആരംഭിക്കാനിരിക്കെ പുതിയ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ജൂൺ അവസാനത്തോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് നേരത്തെ അറിയിച്ചിരുന്നു. മെയ് 26 മുതൽ കേരളത്തിലേക്കുള്ള ബുക്കിങ്ങും ഖത്തർ എയർവേയ്സ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
