ദോഹ: ഫരീജ് കുലൈബ് റൗണ്ട്എബൗട്ട് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കുന്നതിെൻറ ഭാഗമായി ഉമർ ബിൻ ഖത്താബ് സ്ട്രീറ്റിൽ രണ്ടാഴ്ചക്കാലത്തേക്ക് ഗതാഗത നിയന്ത്രണമെന്ന് അശ്ഗാൽ. ഇതിെൻറ ഭാഗമായി ഫരീജ് കുലൈബ് റൗണ്ട് എബൗട്ടിനും അൽ ഫൈഹാനി സ്ട്രീറ്റിനും ഇടയിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം നിരോധിച്ചതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച ഗതാഗത നിയന്ത്രണം രണ്ടാഴ്ച നീണ്ടുനിൽക്കും.
സ്കൂൾ തുറക്കുന്നതിെൻറ മുമ്പായി നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് അശ്ഗാലിെൻറ ലക്ഷ്യം.
ഗതാഗത നിയന്ത്രണം നടപ്പാക്കുന്ന കാലയളവിൽ സമീപപ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ മറ്റു പ്രാദേശിക റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അശ്ഗാൽ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്ത് ആവശ്യമായ നിർദേശങ്ങളും അടയാളങ്ങളും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും സുരക്ഷക്ക് മുൻഗണന നൽകണമെന്നും അതോറിറ്റി നിർദേശിച്ചു.