Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ബ്‌​സ്...

ഫോ​ബ്‌​സ് പ​ട്ടി​ക​യി​ൽ ര​ണ്ട് ഖ​ത്ത​രി വ​നി​ത​ക​ളും

text_fields
bookmark_border
Shaikha Anwar bint Althani
cancel
camera_alt

ശൈ​ഖ അ​ൻ​വ​ർ ബി​ൻ​ത് ആ​ൽ​ഥാ​നി 

ദോ​ഹ: ഫോ​ബ്‌​സ് മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച 2024ലെ ​മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ 100 ബി​സി​ന​സ് വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ട് ഖ​ത്ത​രി വ​നി​ത​ക​ളും ഇ​ടം പി​ടി​ച്ചു. ക്യു.​എ​ൻ.​ബി ക്യാ​പി​റ്റ​ൽ സി.​ഇ.​ഒ​യും ബോ​ർ​ഡ് അം​ഗ​വു​മാ​യ മി​റ അ​ൽ അ​തി​യ്യ പ​ട്ടി​ക​യി​ൽ 68ാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ അ​ൽ ഫാ​ലി​ഹ് എ​ജു​ക്കേ​ഷ​ൻ ഹോ​ൾ​ഡി​ങ് സി.​ഇ.​ഒ ശൈ​ഖ അ​ൻ​വ​ർ ബി​ൻ​ത് ന​വാ​ഫ് ആ​ൽ​ഥാ​നി ഫോ​ബ്‌​സ് പ​ട്ടി​ക​യി​ൽ 74ാമ​താ​യി ഇ​ടം പി​ടി​ച്ചു. പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ മി​റ അ​ൽ അ​തി​യ്യ 2014ൽ ​ക്യു.​എ​ൻ.​ബി ക്യാ​പി​റ്റ​ൽ സി.​ഇ.​ഒ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ഖ​ത്ത​രി സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​വ​ർ വ​ഹി​ച്ച പ​ങ്ക് ഫോ​ബ്‌​സ് മാ​ഗ​സി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ശൈ​ഖ അ​ൻ​വ​ർ ബി​ൻ​ത് ആ​ൽ​ഥാ​നി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ഫാ​ലി​ഹ് എ​ജു​ക്കേ​ഷ​ൻ ഹോ​ൾ​ഡി​ങ്ങി​ന് സ്‌​റ്റോ​ക്ക് മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ് ചെ​യ്യു​ന്ന ആ​ദ്യ ഖ​ത്ത​രി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​രി പ​ബ്ലി​ക് ഷെ​യ​ർ ഹോ​ൾ​ഡി​ങ് ക​മ്പ​നി എ​ന്നി​ങ്ങ​നെ​യു​ള്ള വി​ശേ​ഷ​ണ​ങ്ങ​ളു​ണ്ട്.

ഇ​വ​ർ​ക്കു പു​റ​മെ, മൈ​ക്രോ​സോ​ഫ്റ്റ് ഖ​ത്ത​റി​ന്റെ ജ​ന​റ​ൽ മാ​നേ​ജ​ർ ലാ​ന ഖ​ല​ഫ് പ​ട്ടി​ക​യി​ൽ 60ാമ​തെ​ത്തി​യ​പ്പോ​ൾ ക​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക് സി.​ഇ.​ഒ​യും എ​ക്‌​സി​ക്യൂ​ട്ടി​വ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ ലി​യോ​ണി റൂ​ത്ത് ലെ​ത്ത് ബ്രി​ജ് 70ഉം ​സി​ദ്‌​റ മെ​ഡി​സി​ൻ സി.​ഇ.​ഒ ഇ​യാ​ബോ ടി​നു​ബു-​കാ​ർ​ച് 87ഉം ​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഒ​റാ​ക്ക്ൾ ഖ​ത്ത​ർ എം.​ഡി ല​ല്ലാ ഹ​നാ​നെ ഡ്രി​സീ പ​ട്ടി​ക​യി​ൽ 94ാമ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes ListQatari women
News Summary - Two Qatari women on Forbes list
Next Story