മേയിൽ തുറക്കും, രണ്ട് സ്റ്റേഡിയങ്ങൾ കൂടി
text_fieldsദോഹ: 2022 ലോകകപ്പ് ടൂർണമെൻറിനായുള്ള രണ്ട് സ്റ്റേഡിയങ്ങൾ കൂടി മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. റാസ് അബൂ അബൂദ് സ്റ്റേഡിയവും അൽ തുമാമ സ്റ്റേഡിയവുമാണ് 2021 മേയിൽ അമീർ കപ്പിനോടനുബന്ധിച്ച് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ പുറത്തിറക്കിയ 2021ലെ ഖത്തർ കലണ്ടറിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ലോകകപ്പിെൻറ കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയം അടുത്തവർഷം ഡിസംബറിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും കലണ്ടറിൽ പറയുന്നു. 80000 പേർക്കാണ് ലുസൈൽ സ്റ്റേഡിയത്തിൽ ഇരിപ്പിടമൊരുങ്ങുന്നത്.
ഷിപ്പിംഗ് കണ്ടെയ്നറുകളും മോഡ്യുലാർ ബിൽഡിങ് ബ്ലോക്കുകളും ഉപയോഗശേഷം നീക്കാൻ കഴിയുന്ന ഇരിപ്പിടങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റേഡിയമാണ് റാസ് ബൂ അബൂദ് സ്റ്റേഡിയം. 40000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം ലോകകപ്പിനുശേഷം പൂർണമായും നീക്കംചെയ്യും. ഫിഫയുടെ ചരിത്രത്തിൽതന്നെ ഇതാദ്യമായിട്ടായിരിക്കും ടൂർണമെൻറിന് ശേഷം വേദി പൂർണമായും നീക്കം ചെയ്യാനിരിക്കുന്നത്. മിഡിലീസ്റ്റിലുടനീളം പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന വെളുത്ത തൊപ്പിയായ ഗഹ്ഫിയ്യയുടെ മാതൃകയിൽ നിർമിച്ച സ്റ്റേഡിയമാണ് തുമാമ സ്റ്റേഡിയം. അകലെനിന്ന് നോക്കുന്നവർക്ക് തൂവെള്ള നിറത്തിൽ തൊപ്പി കമിഴ്ത്തിവെച്ചത് പോലെയാണ് തോന്നിപ്പിക്കുക.
മേഖലയിലെ പരമ്പരാഗത വസ്ത്രധാരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായ ഗഹ്ഫിയ്യ, അന്തസ്സിെൻറയും സ്വാതന്ത്ര്യത്തിെൻറയും കൂടി പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്. ഫനാർ വിളക്കിൽനിന്നും പ്രവഹിക്കുന്ന വെളിച്ചത്തിെൻറയും നിഴലിെൻറയും ഭാവവ്യത്യാസത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലുസൈൽ സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്.
അറബ് ലോകത്തുടനീളം ഉപയോഗിച്ചിരുന്ന പ്രത്യേക പാത്രത്തിെൻറ രൂപത്തിലാണ് സ്റ്റേഡിയത്തിെൻറ പുറംഭാഗം നിർമിച്ചിരിക്കുന്നത്. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയാണ് ലോകകപ്പിനായി ഖത്തർ ഇതുവരെ നിർമാണം പൂർത്തിയാക്കി ലോകത്തിന് സമർപ്പിച്ച സ് റ്റേഡിയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

