Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ രണ്ട്​ പേർ...

ഖത്തറിൽ രണ്ട്​ പേർ കൂടി മരിച്ചു; കഴിഞ്ഞ ദിവസം മരിച്ചവരിൽ മലയാളിയും

text_fields
bookmark_border
ഖത്തറിൽ രണ്ട്​ പേർ കൂടി മരിച്ചു; കഴിഞ്ഞ ദിവസം മരിച്ചവരിൽ മലയാളിയും
cancel

ദോഹ: ഖത്തറിൽ കോവിഡ് സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന രണ്ട്​ പേർ കൂടി ബുധനാഴ്​ച മരിച്ചു​. 48 ഉം 53ഉം വയസുള്ളവരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 45 ആയി. 1901 പേർക്ക്​ കൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു. 1506 പേരുടെ രോഗം ഭേദമായി. ഇതോടെ ആകെ രോഗം മാറിയവർ 37542 ആയി.

ആകെ 2,36,437 പേരെ പരിശോധിച്ചപ്പോൾ  62,160 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. നിലവിലുള്ള ആകെ രോഗികൾ 24,573 ആണ്​. 1556 പേരാണ്​ വിവിധ ആശുപത്രികളിലുള്ളത്​. ഇതിൽ 237 പേർ  തീവ്രപരിചരണവിഭാഗത്തിലാണ്​. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിൽ ചികിൽസയിലാണ്​.     

24 മണിക്കൂറിനിടെ 5339 പേരിലാണ്​ കോവിഡ്​ പരിശോധന നടത്തിയത്​. ആശുപത്രിയിലായവർ 245ഉം. തീവ്രപരിചരണവിഭാഗത്തിൽ 24 മണിക്കൂറിനിടെ 15 പേരാണ്​ എത്തിയിരിക്കുന്നത്​. 

ഇതിനിടെ രോഗം സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി ഖത്തറിൽ മരിച്ചു. എറണാകുളം വൈറ്റില ജനതാറോഡ്​ എം.എസ്​. മുരളീധരൻ ആണ്​ മരിച്ചത്​. മരിച്ച മുരളീധരൻ 20 വർഷ​േത്താളമായി ഖത്തർ പ്രവാസിയാണ്​. ദോഹയിൽ പരസ്യമേഖലയിൽ സ്​ഥാപനം  നടത്തിവരികയായിരുന്നു. പ്ലസ്​ടു വിദ്യാർഥിയായ മകനുണ്ട്.. ഹമദ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​. ഭാര്യ: സ്വപ്​ന, ഹമദ്​ ആശുപത്രിയിൽ ജോലി  ചെയ്യുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19covid death
News Summary - two more death in qatar
Next Story